കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോയ്‌ലറ്റ് ഇല്ലാത്തതിനാല്‍ കുട്ടിക്ക് നഷ്ടപ്പെട്ടത് രണ്ട് കൈകള്‍; കാല്‍കൊണ്ടെഴുതി വിസ്മയിപ്പിക്കുന്ന

  • By Anwar Sadath
Google Oneindia Malayalam News

ഭരത്പുര്‍: പന്ത്രണ്ടുവയസുള്ള കീര്‍ത്തി കാല്‍കൊണ്ട് എഴുതുന്നത് കണ്ടാല്‍ ആരും വിസ്മയിച്ചുപോകും. കൈകൊണ്ട് മറ്റുള്ളവര്‍ എഴുതുന്ന അതേ വേഗതയില്‍ മനോഹരമായ അക്ഷരങ്ങളാണ് കീര്‍ത്തി കാല്‍കൊണ്ടും എഴുതുന്നത്. രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയിലെ ലളിത മുണ്ടിയ ഗ്രാമത്തിലെ എട്ടാംക്ലാസുകാരിയാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.

വീട്ടില്‍ ടോയ്‌ലറ്റ് ഇല്ലാത്തതിന്റെ ബലിയാടുകൂടിയാണ് കീര്‍ത്തി എന്നുപറയാം. പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തുപോയ കീര്‍ത്തി ഒരു ഇലക്ട്രിക് കമ്പിയില്‍ അബദ്ധത്തില്‍ തൊട്ടതാണ് കൈകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. രണ്ടു കൈകള്‍ക്കും മാരകമായി പൊള്ളലേറ്റതോടെ ശരീരത്തിന്റെ മറ്റു ഭാഗത്തേക്ക് അണുബാധ എത്താതിരിക്കാന്‍ കൈകള്‍ നഷ്ടപ്പെടുത്തേണ്ടിവന്നു ബാലികയ്ക്ക്.

rajasthanmap

2012ലായിരുന്നു സംഭവം. പെട്ടെന്നൊരുദിവസം രണ്ടുകൈകളും നഷ്ടപ്പെട്ട കുട്ടി വിധിയില്‍ പഴിച്ചിരിക്കാതെ കാല്‍കൊണ്ട് എഴുതി ശീലിക്കുകയായിരുന്നു. വീട്ടുകാരും സ്‌കൂള്‍ അധികൃതരും പിന്തുണ നല്‍കിയതോടെ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് കീര്‍ത്തി കാല്‍കൊണ്ടുള്ള എഴുത്തില്‍ പ്രാവീണ്യം നേടി. പഠിച്ച് ഒരു സ്‌കൂള്‍ ടീച്ചറാവുക എന്നതാണ് കീര്‍ത്തിയുടെ ഇപ്പോഴത്തെ ആഗ്രഹം.

പ്രാഥമിക കൃത്യങ്ങള്‍ക്ക് അമ്മയാണ് സഹായിക്കുകയെന്ന് കീര്‍ത്തി പറയുന്നു. സ്‌കൂളിലെത്തിയാല്‍ ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂട്ടുകാരും സഹായിക്കും. കീര്‍ത്തിയുടെ മാനസിക കരുത്തിന് അധ്യാകരും നല്‍കുന്നു നൂറു മാര്‍ക്ക്.

മകള്‍ക്ക് അപകടം സംഭവിച്ചതിന് പിന്നാലെ പിതാവ് വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മിച്ചു. തന്റെ മറ്റൊരു കുട്ടിയെക്കൂടി അപകടത്തിനു വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് കൃഷിക്കാരനായ പിതാവ് പറയുന്നു. മകളുടെ തുടര്‍ ചികിത്സയ്ക്കും കൃത്രിമകൈ വെച്ചു പിടിപ്പിക്കുന്നതിനും വന്‍ തുക കണ്ടെത്തേണ്ടുന്ന ആധിയിലാണ് ഇപ്പോള്‍ പിതാവ്.

English summary
After losing hands in accident, girl writes success story with foot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X