കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലമിന്റെ അറസ്റ്റ്; ജമ്മുവില്‍ വിഘടന വാദികള്‍ പോലീസുമായി ഏറ്റുമുട്ടി

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച പ്രക്ഷോഭകാരികള്‍ തെക്കന്‍ കാശ്മീരിലേക്ക് നടത്തിയ പ്രകടനം ശ്രീനഗറില്‍ അക്രമാസ്‌ക്തമായി. നൂറുകണക്കിന് ആളുകള്‍ പോലീസുമായി ഏറ്റുമുട്ടി. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചത്.

പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയതിനും പാക് മുദ്രാവാക്യം വിളിച്ചതിനുമാണ് കഴിഞ്ഞ മാസം ജയില്‍ മോചിതനായ വിഘടനവാദി മസ്രത്ത് ആലമിന്റെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്ന് മണിക്കൂറുകള്‍ക്കകമാണ് സംഘര്‍ഷം നടന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിവീശി. പോലീസിന് നേരെ കല്ലെറിഞ്ഞവരെ തുരത്താനായി കണ്ണീര്‍വാതകവും ഉപയോഗിച്ചു.

pakistani-flags-in-srinagar

ജയില്‍ മോചിതനായശേഷം സയ്യിദ് അലി ഷാ ഗിലാനിക്കൊപ്പം ചേര്‍ന്ന് പാക് അനുകൂല പ്രവര്‍ത്തനങ്ങളാണ് മസ്രത്ത് ആലം നടത്തിവരുന്നത്. ഗിലാനിക്ക് നല്‍കിയ സ്വീകരണ റാലിയില്‍ പലരും പാക് പതാക ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത് ആലം പിന്നീട് ന്യായീകരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു യുവാവ് മരിച്ചിരുന്നു. ഇത് വ്യാജ ഏറ്റമുട്ടലാണെന്ന് ആരോപിച്ച് സ്ഥലത്ത് റാലി നടത്താനുള്ള തീരുമാനവും വിവാദമായിരുന്നു. ഇതേതുടര്‍ന്ന് വിഘടനവാദി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിനിടെ, ജമ്മുവിലെ പിഡിപി സര്‍ക്കാരിന്റെ നിലപാട് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

English summary
After Masarat Alam's arrest clashes erupt in Srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X