കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘര്‍വാപസിയായ മുസ്ലീം കുടുംബത്തിന് വീണ്ടും 'ഘര്‍ വാപസി'!

  • By Soorya Chandran
Google Oneindia Malayalam News

ആഗ്ര: ഘര്‍ വാപസി എന്ന പേരില്‍ മുസ്ലീം, ക്രിസ്ത്യന്‍ സുമാദയങ്ങളില്‍ നിന്ന് ആളുകളെ ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന പരിപാടി ദേശീയ തലത്തില്‍ തന്നെ ഇപ്പോള്‍ ഇല്ലാതായി എന്ന് തോന്നുന്നു. വലിയ വിവാദമുണ്ടാക്കിയ ഘര്‍ വാപസിയെ കുറിച്ച് ഇപ്പോള്‍ അധികമാരും പറയുന്നില്ല.

എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് വേറൊരു ഘര്‍ വാപസിയെ കുറിച്ചാണ്. ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേയ്ക്ക വന്നവരുടെ തിരിച്ചുള്ള 'ഘര്‍ വാപസിയെ' കുറിച്ച്....

Ghar Wapsi

കഴിഞ്ഞ വര്‍ഷം ആഗ്രയില്‍ നടന്ന 'ഘര്‍ വാപസി ' ചടങ്ങില്‍ ഹിന്ദുമതം സ്വീകരിച്ച 17 അംഗ കുടുംബമാണ് ഇപ്പോള്‍ തിരിച്ച് ഇസ്ലാം മതം സ്വീകരിച്ചിരിയ്ക്കുന്നത്. കടുംബത്തിലെ മുതിര്‍ന്ന അംഗമായ റഹ്മത്ത് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മെയ് 1 വെള്ളിയാഴ്ചയാണ് ഇവര്‍ തിരികെ ഇസ്ലാം മതം സ്വീകരിച്ചത്.

ആഗ്രയിലെ നാഥ് വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇവരുടെ പൂര്‍വ്വികര്‍. തമം മാറി ഹിന്ദു ആയപ്പോഴും തങ്ങളുടെ സമുദായക്കാര്‍ വിവാഹങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുപ്പിക്കാതെ വന്നപ്പോഴാണ് തിരികെ ഇസ്ലാം മതം സ്വീകരിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 15 ന് ആഗ്രയില്‍ വച്ച് നടന്ന ഘര്‍ വാപസി ചടങ്ങില്‍ റഹ്മത്തിന്ററെ കുുംബം അടക്കം നൂറ് പേരാണ് ഹിന്ദു മതം സ്വീകരിച്ചത്. മതം മാറിയതോടെ മുസ്ലീം സമുദാത്തില്‍ നിന്നും ഹിന്ദു സമുദായത്തില്‍ നിന്നും ഒരുപോലെ എതിര്‍പ്പുകള്‍ നേരിട്ടു എന്നാണ് ഇവര്‍ പറയുന്നത്.

English summary
A family of 17 members here said it has returned to their original faith after having converted to Hinduism last year.Rahmat (70), the head of the said family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X