കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ വിയര്‍പ്പൊഴുക്കും, വായ്പ എഴുതി തള്ളില്ല, എന്‍ഡിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കര്‍ഷകരുടെ ശാക്തീകരണമാണെന്നും വിവിധ സ്‌കീമുകളിലേക്ക് പണം നിക്ഷേപിച്ച് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും രാധാ മോഹന്‍സിങ് പറഞ്ഞു.

  • By Akhila
Google Oneindia Malayalam News

ദില്ലി: കര്‍ഷക വായ്പ എഴുതി തള്ളാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ്. എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കര്‍ഷകരുടെ ശാക്തീകരണമാണെന്നും വിവിധ സ്‌കീമുകളിലേക്ക് പണം നിക്ഷേപിച്ച് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും രാധാ മോഹന്‍സിങ് പറഞ്ഞു.

കര്‍ഷകരുടെ ശാക്തീകരണമാണ് നമ്മള്‍ ലക്ഷ്യമിടുന്നതെന്നും കാര്‍ഷിക ഉദ്പാദനം വര്‍ദ്ധിപ്പിക്കുകെയും വരുമാനം താഴേക്ക് പോകാതെ നിലനിര്‍ത്തികൊണ്ടു പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കൃഷിമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ മന്ത്രിസഭയുടെ നേട്ടങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാധാ മോഹന്‍സിങ് ഇക്കാര്യം പറഞ്ഞത്.

farmers

കാര്‍ഷിക വായ്പ എഴുതി തള്ളിയതുകൊണ്ട് കര്‍ഷകരുടെ പ്രശ്‌നം അവസാനിക്കുന്നില്ല. അതുക്കൊണ്ട് തന്നെ ഉദ്പാദന ചെലവ് കുറച്ചുകൊണ്ട് കര്‍ഷകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍ ഇനി മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക വായ്പ എഴുതി തള്ളാന്‍ കോടികള്‍ ചിലവാക്കുന്നതിലൂടെ ജലസേചന പദ്ധതികള്‍ക്കാണ് തടസം വരുന്നതെന്നും മന്ത്രി പറഞ്ഞു. 2022 ആകുമ്പോഴേക്കും കര്‍ഷ വരുമാനം ഇരട്ടിയാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.

English summary
Agriculture Minister denies any move for loan waiver for farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X