കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവത്തിനെതിരായ ബലാത്സംഗകേസില്‍ വിധി; അനുനായികളെ പാര്‍പ്പിക്കാന്‍ സ്റ്റേഡിയം ജയിലാക്കി

സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗ കുറ്റത്തില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കെ അക്രമാസക്തരാവാനിടയുള്ള അനുയായികളെ പാര്‍പ്പിക്കാന്‍ സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റുന

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

റാഞ്ചി: സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമിത് റാം റഹീമിനെതിരായ ബലാത്സഗ കുറ്റത്തിൽ വിധി പ്രസ്താവിക്കാനിരിക്കെ അദ്ദേഹത്തിന്റെ അനുയായികളെ പാർപ്പിക്കാൻ ഛണ്ഡിഗഡിലെ ക്രിക്കറ്റ് സ്റ്റേഡിയം താൽക്കാലിക ജയിലായി മാറ്റുന്നു. ഗുർമീത് സിങിന്റെ അനുയായി ആയിരുന്ന സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗ കുറ്റം ചുമർത്തിയത്.

ലാലുവിന്റെ മഹാറാലി; പങ്കെടുത്താൽ ഗാന്ധി കുടുംബത്തിന് പണിയാകും!! കോൺഗ്രസിൽ അഭിപ്രായ ഭിന്നത ലാലുവിന്റെ മഹാറാലി; പങ്കെടുത്താൽ ഗാന്ധി കുടുംബത്തിന് പണിയാകും!! കോൺഗ്രസിൽ അഭിപ്രായ ഭിന്നത

ഗുമിർത് റാമിന്റെ അൻപതിനായിരത്തോളം അനുയായികളെ ഇതിനോടകം തന്നെ പഞ്ചകുളയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. ഗുമിർതിനെതിരെ പ്രതികൂല വിധിയാണ് ഉണ്ടാവുന്നതെങ്കില്‍ പഞ്ചാബിലും ഹരിയാനയിലും വന്‍ പ്രതിഷേധവും അക്രമവുമുണ്ടായേക്കും. ഇതിനെ തുടർന്നാണ് ഛണ്ഡിഗഡിലെ ക്രിക്കറ്റ് സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പതിനായിരത്തോളം പേരെ ഇവിടെ പാര്‍പ്പിക്കാന്‍ കഴിയും.

 Gurmeet Ram Rahim

ഗുര്‍മീതിന്‍റെ അനുയായികള്‍ ആയുധങ്ങളും ഡീസലും പെട്രോളുമെല്ലാം ശേഖരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏഴായിരം പോലീസുകാരെ ഇതിനകം പ്രദേശത്ത് വിന്യസിച്ചുകഴിഞ്ഞു. 2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിയാനയിലെ ഗുര്‍മീതിന്റെ ആശ്രമത്തിൽവച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നാണ് ഗുര്‍മീത് റാമിനെതിരായ പരാതി.

English summary
Spiritual leader Gurmeet Ram Rahim Singh, age 50, has the sort of following in Punjab and Haryana that politicians would kill for.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X