കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് ചൂടില്‍;മന്ത്രിമാരുടെ വീടുകളില്‍ റെയ്ഡ്!വോട്ടര്‍മാര്‍ക്ക് പണം നല്‍കി!

Google Oneindia Malayalam News

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍ മന്ത്രിയുടെ വസതിയില്‍ റെയ്ഡ്. തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി ഡോ. സി വിജയഭാസ്‌കറിന്റെ വീട്ടിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഗ്രീന്‍വേയ്‌സ് റോഡിലുള്ള വസതിയും മറ്റിടങ്ങളും വെള്ളിയാഴ്ച രാവിലെ ആദായ നികുതി വകുപ്പ് പരിശോധിച്ചു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതിനെത്തുടര്‍ന്ന് ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെയാണ് മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്.

ഏപ്രില്‍ 12ലെ ഉപതിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കുന്നതിന് വേണ്ടി മന്ത്രി കള്ളപ്പണം ഒളിച്ചിപ്പിച്ചുണ്ടെന്ന സൂചനകളെത്തുടര്‍ന്നായിരുന്നു റെയ്‌ഡെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മന്ത്രിയുടെ ബന്ധുക്കളും കുടുബാംഗങ്ങളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മന്ത്രി പണം നല്‍കുന്നുവെന്ന ചില പരാതികളും മന്ത്രിയ്‌ക്കെതിരെ ലഭിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ നീക്കം. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തിന് ശേഷം നാല് പരാതികളാണ് മന്ത്രിയെക്കുറിച്ച് പോലീസിന് ലഭിച്ചിട്ടുള്ളത്.

vijay-bhaskar

മന്ത്രിയ്ക്ക് പുറമേ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ബന്ധമുള്ള ചില എംഎല്‍എമാരുടെ വസതികളും ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തു. ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ 32 ഇടങ്ങളിലായായിട്ടായിരുന്നു റെയ്ഡ്. ശശികല പക്ഷം പിന്തുണയ്ക്കുന്ന നിലവിലെ മുഖ്യമന്ത്രി ഇ പളനിസാമി, അണ്ണാ ഡിഎംകെയുടെ പിന്തുണയുള്ള മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവര്‍ തമ്മില്‍ തീപാറുന്ന പോരാട്ടമാണ് ആര്‍കെ നഗറില്‍ നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് മന്ത്രിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കണക്കിലെടുത്ത് ആദായനികുതി വതുപ്പിന്റെ റെയ്ഡ്.

English summary
The income tax department conducted raids on on the residence of Tamil Nadu cabinet minister Vijaya Bhaskar on Friday. In an early morning operation, officials of the income tax department raided Vijaya Bhaskar's Chennai residence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X