കൃഷിമന്ത്രിയെ ശശികല റാഞ്ചി!!പൂഴിക്കടകനും ഫലം കാണുന്നില്ല,ഒപിഎസിനുള്ള പിന്തുണയില്‍വിയര്‍ത്ത് ചിന്നമ്മ

  • Updated:
Subscribe to Oneindia Malayalam

ചെന്നൈ: എഐഎഡിഎംകെയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കാര്‍ഷിക മന്ത്രിയെ കാണാനില്ലെന്ന് പരാതി. കൃഷി മന്ത്രി ആര്‍ ദുരൈക്കണ്ണാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ അപ്രത്യക്ഷനായിരിക്കുന്നത്. ഒപിഎസ് പക്ഷത്തേയ്ക്ക് കൂടുതല്‍ പേര്‍ പിന്തുണ പ്രഖ്യാപിച്ച് എത്തുന്നതോടെ നിലനില്‍പ്പിന് വേണ്ടി ശശികല ഒരുക്കുന്ന നാടകങ്ങളുടെ ഭാഗമാണ് ഇതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

മന്ത്രിയെ കാണാതായതിന് പിന്നില്‍ ശശികലയുടെ കൈകളാന്നൊണ് മുരുഗലിംഗം എന്ന രാഷ്ട്രീയ നേതാവ് ഉന്നയിക്കുന്ന ആരോപണമെന്ന് ചില വൃത്തങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട്ടിലെ പാപനാശം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ദുരൈകണ്ണ്.

മന്ത്രിയെ ഒളിപ്പിച്ചു

കൃഷിമന്ത്രി ദുരൈക്കണ്ണിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ എഐഎഡിഎംകെ എംഎല്‍മാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചതിന് പിന്നാലെ മന്ത്രിയെയും ഒളിവില്‍ താമസിപ്പിച്ചുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

ശശികല പാളയത്തില്‍ ഒറ്റയ്‌ക്കോ

ശശികല പാളയത്തില്‍ നിന്ന് ഒപിഎസിന് പിന്തുണയുമായി മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്തത്തുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തമിഴ്‌നാട്ടില്‍ അരങ്ങേറിയിട്ടുള്ളത്.

ഹോട്ട് സീറ്റിലേയ്ക്ക് ആരെല്ലാം

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി വരാനിരിക്കെ തനിക്ക് പകരം മുഖ്യമന്ത്രിക്കസേരയിലേക്ക് കൂടുതല്‍ ആളുകളെ കണ്ടെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കെ പളനിസാമി, പി തങ്കമണി, കെ എ സെങ്കോട്ടയ്യന്‍ എന്നിവരില്‍ ഒരാളെ ശശികല പരിഗണിയ്ക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

എംഎല്‍എമാര്‍ കാലുവാരുമ്പോള്‍

ഭൂരിപക്ഷത്തിന്റെ പിന്തുണ നേടി സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ശശികലയ്ക്ക് നിലവില്‍ 118 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. എന്നാല്‍ 130 പേര്‍ തനിയ്‌ക്കൊപ്പമുണ്ടെന്നാണ് ശശികല ഉന്നയിച്ചിരുന്ന അവകാശവാദം. എന്നാല്‍ രണ്ട് റിസോര്‍ട്ടുകളിലായി താമസിപ്പിച്ച 94 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ശശികലയ്ക്ക് അവകാശപ്പെടാവുന്നത്.

English summary
AIADMK crisis: Tamil Nadu agriculture minister R Duraikannu goes missing According to a police complaint, R Duraikannu, a Tamil Nadu minister, has gone missing. The complaint alleges the Sasikala family is hiding him. IndiaToday.in | Posted by Dev Goswami New Delhi, February 12, 2017 | UPDATED 10:46 IST A +A - close According to a report filed with the Tamil Nadu police, the state Agriculture Minister R Duraikannu has gone missing. The complaint has been filed a by person named Magalingam and alleges that the Sasikala family is hiding the minister.
Please Wait while comments are loading...