കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ തിരക്കിട്ട നീക്കങ്ങള്‍; പൊല്ലാപ്പായി ഒപിഎസിന്റെ നിബന്ധന, ചാക്കുമായി ബിജെപി

ഒപിഎസ് പക്ഷത്തെ പ്രമുഖരായ മഫോയ് കെ പാണ്ഡ്യരാജന്‍, സെമ്മലയ് എന്നിവരെയാണ് മന്ത്രിമാരാക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ഇരുവിഭാഗങ്ങള്‍ ലയിക്കാന്‍ ധാരണയിലെത്തിയെങ്കിലും പുതിയ നിബന്ധനയുമായി മുന്‍ മുഖ്യമന്ത്രിയും വിമത നേതാവുമായ ഒ പനീര്‍ശെല്‍വം രംഗത്ത്. മുഖ്യമന്ത്രി പദം എന്ന ആവശ്യം അദ്ദേഹം കൈയൊഴിഞ്ഞു. ഇതോടെ ശ്വാസം നേരെ വീണ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് മറ്റൊരു പണി കൊടുത്താണ് ഒപിഎസിന്റെ ഇരുത്തം.

ശശികലയെയും കുടുംബാംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നാണ് ഒപിഎസ് മുന്നോട്ട് വച്ച പുതിയ വാദം. ഇത് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നതാണെങ്കിലും ഒന്നുകൂടി കടന്നാണ് പുതിയ നിബന്ധന. ശശികലയെ പുറത്താക്കുന്ന പ്രമേയത്തില്‍ എല്ലാ പാര്‍ട്ടി നേതാക്കളും ഒപ്പുവയ്ക്കണമെന്ന് ഒപിഎസ് ആവശ്യപ്പെട്ടു.

ഒപിഎസ് ഉപമുഖ്യമന്ത്രി

ഒപിഎസ് ഉപമുഖ്യമന്ത്രി

ഉപമുഖ്യമന്ത്രി പദം പനീര്‍ശെല്‍വത്തിന് നല്‍കാനാണ് ഇപ്പോഴുണ്ടാക്കിയ ധാരണ. കൂടാതെ ഒപിഎസിന്റെ ക്യാംപിലുള്ള പ്രമുഖര്‍ക്കു മന്ത്രിസഭയില്‍ അര്‍ഹമായ പദവി നല്‍കും.

 പാര്‍ട്ടിയെ നയിക്കും

പാര്‍ട്ടിയെ നയിക്കും

തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയെ നയിക്കുന്നതിന് പുതിയ സമിതിയുണ്ടാക്കും. ഇതില്‍ ഇരുവിഭാഗം അണ്ണാ ഡിഎംകെ നേതാക്കളും അംഗങ്ങളാകും. ചെയര്‍മാന്‍ പദവി ഒപിഎസിനായിരിക്കും.

ശശികലയെ വേരോടെ മാറ്റും

ശശികലയെ വേരോടെ മാറ്റും

ഫലത്തില്‍ പളനിസ്വാമി സര്‍ക്കാരിനെയും പനീര്‍ശെല്‍വം പാര്‍ട്ടിയെയയും നയിക്കും. അതിനിടെയാണ് ശശികലയെ വേരോടെ പിഴുതെറിയാനും പനീര്‍ശെല്‍വം നീക്കം നടത്തുന്നത്. എല്ലാ നേതാക്കളും ശശികലയെ പുറത്താക്കിയ പ്രമേയത്തില്‍ ഒപ്പുവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചിലര്‍ മുങ്ങിക്കളിക്കുന്നു

ചിലര്‍ മുങ്ങിക്കളിക്കുന്നു

ആഗസ്ത് 10ന് പാസാക്കിയ ടിടിവി ദിനകരനെ പുറത്താക്കിയ പ്രമേയത്തില്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ ഒപ്പുവച്ചിട്ടില്ല. മാത്രമല്ല, പാര്‍ട്ടി നേതാക്കളായ എ നവനീത കൃഷ്ണന്‍, വിജില സത്യനാഥ് എന്നിവരും ഒപ്പുവച്ചിട്ടില്ല.

ആറംഗ സമിതി തയ്യാര്‍

ആറംഗ സമിതി തയ്യാര്‍

ചില അഭിപ്രായ വ്യത്യാസങ്ങള്‍ കൂടി പരിഹരിച്ചുകഴിഞ്ഞാല്‍ അണ്ണാ ഡിഎംകെ ഇരുവിഭാഗങ്ങള്‍ ലയിക്കും. ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയിട്ടുണ്ട്. ആറംഗ സമിതിയെ അന്തിമ ചര്‍ച്ചകള്‍ക്ക് നിയോഗിച്ചിട്ടുണ്ടെന്ന് പനീര്‍ശെല്‍വം പറഞ്ഞു.

പാര്‍ട്ടി ചിഹ്നമായ രണ്ടില

പാര്‍ട്ടി ചിഹ്നമായ രണ്ടില

അതേസമയം, പാര്‍ട്ടി ചിഹ്നമായ രണ്ടില ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇത് വീണ്ടും സജീവമാക്കി നല്‍കണമെന്ന് ഇരുവിഭാഗവും ഐക്യത്തോടെ ആവശ്യപ്പെട്ടേക്കും.

ഉടക്കുമായി ദിനകരന്‍

ഉടക്കുമായി ദിനകരന്‍

എന്നാല്‍ പാര്‍ട്ടി ചിഹ്നം അനന്തമായി മരവിപ്പിക്കാന്‍ ടിടിവി ദിനകരന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഇതിന് വേണ്ടി അദ്ദേഹം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ദിനകരനെ പിന്തുണയ്ക്കുന്ന ചില നേതാക്കള്‍ ഇപ്പോഴും മുന്‍നിരയിലുണ്ട്.

ബിജെപിയുടെ തന്ത്രങ്ങള്‍

ബിജെപിയുടെ തന്ത്രങ്ങള്‍

ദേശീയതലത്തില്‍ ബിജെപിയാണ് അണ്ണാ ഡിഎംകെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയെ എന്‍ഡിഎയുടെ ആലയിലെത്തിക്കാനാണ് ബിജെപി ശ്രമം. ഇതാകട്ടെ യുപിഎക്ക് കടുത്ത വെല്ലുവിളിയുമാകും.

ആവശ്യങ്ങള്‍ അംഗീകരിച്ചു

ആവശ്യങ്ങള്‍ അംഗീകരിച്ചു

പനീര്‍ശെല്‍വത്തിന്റെ ഏതാണ്ടെല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. പോയസ്ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനും തീരുമാനിച്ചു.

പ്രധാന പദവികള്‍ കിട്ടും

പ്രധാന പദവികള്‍ കിട്ടും

ഒപിഎസ് പക്ഷത്തെ പ്രമുഖരായ മഫോയ് കെ പാണ്ഡ്യരാജന്‍, സെമ്മലയ് എന്നിവരെയാണ് മന്ത്രിമാരാക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐക്യം സാധ്യമാകുമ്പോള്‍ പ്രധാന സ്ഥാനങ്ങള്‍ വേണമെന്ന് ഒപിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദിനകരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഇറക്കുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടെത് അല്ലെന്നും പാര്‍ട്ടിക്ക് അവരുമായി ബന്ധമില്ലെന്നും കഴിഞ്ഞ വ്യാഴാഴ്ച പാസാക്കിയ പ്രമേയം വ്യക്തമാക്കുന്നുണ്ട്.

English summary
AIADMK factions headed by chief minister Edappadi K Palaniswami and O Pannerselvam moved closer to a merger with the latter dropping his claim to the chief minister's post, but stepping up the demand for the expulsion of K Sasikala from the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X