കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാഡിഎംകെ ലയനം വീണ്ടും പാളി!! കാരണം ശശികല!! നിലപാട് കടുപ്പിച്ച് ഒപിഎസ്

വെള്ളിയാഴ്ച മറീന ബീച്ചിലെ ജയലളിത സമാധിയില്‍വെച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പനീർശെൽവലും ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: അണ്ണാ ഡിഎംകെയിൽ ഒപിഎസ്-ഇപിഎസ് ലയന ചർച്ച പാളി. വെള്ളിയാഴ്ച ഇരുവിഭാഗങ്ങളുടെ ലയന ചർച്ച ചൂടുപിടിച്ചെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. വെള്ളിയാഴ്ച മറീന ബീച്ചിലെ ജയലളിത സമാധിയില്‍വെച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പനീർശെൽവലും ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടന്നിരുന്നു. എന്നാൽ പദ്ധതി വേണ്ടെന്നും വയ്ക്കുകയായിരുന്നു

ops-eps

നേരത്തെ, എടപ്പാടി പളിനിസാമി വിഭാഗത്തിലെ പ്രമുഖർ ഒപിഎസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാരായ എസ്.പി. വേലുമണി, പി. തങ്കമണി എന്നിവരാണു ചെന്നൈയിൽ വച്ച് ചർച്ച നടത്തിയത്. ഇതിനു പിന്നാലെ, പളനിസ്വാമി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പളനിസാമി വിഭാഗവും ചർച്ചകൾ നടത്തിയിരുന്നു. ജയലളിതയുടെ മരണത്തില്‍ തമിഴ്നാട് സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലയന നീക്കങ്ങൾ വേഗത്തിലായത്.

ചർച്ച പാളി

ചർച്ച പാളി

അണ്ണാഡിഎംകെയിൽ ഒപിഎസ്- ഇപിഎസ് വിഭാഗങ്ങൽ തമ്മിലുള്ള ലയന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെ ലയനം ഒദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഇരു വിഭാഗങ്ങളും അറിയിച്ചിരുന്നു. എന്നാൽ ഇത് തീരുമനമാകാതെ പിരിഞ്ഞു.

മരണത്തിൽ ദുരൂഹത

മരണത്തിൽ ദുരൂഹത

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒപിഎസ് വിഭാഗം ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായിയി സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഒ.പി.എസ്. പക്ഷത്തെ മുതിര്‍ന്ന നേതാവ് മുനിസ്വാമി ആവശ്യപ്പെട്ടതായറിയുന്നു. എന്നാൽ അന്വേഷണം വേണമെന്ന ഒപിഎസ് വിഭാഗത്തിന്റ എടപ്പാടി പളനിസ്വാമി അംഗീകരിച്ചിരുന്നില്ല. എന്നാൽ ഇരുവിഭാഗങ്ങളും കൈകോർത്തപ്പോൾ പളനിസ്വാമി നിലപാട് മാറ്റി.

ആത്മവിശ്വാസത്തോടെ ടിടിവി

ആത്മവിശ്വാസത്തോടെ ടിടിവി

തമിഴകത്ത് ചരിത്ര സംഭവങ്ങൾ അരങ്ങേറിയിട്ടും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ടിടിവി ദിനകരൻ. 40 എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ടി.ടി.വി. ദിനകരന്‍ അവകാശപ്പെടുന്നത്. അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി തന്നെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്ന ഒപിഎസ് വിഭാഗത്തിന്റെ ​​ ആരോപണം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

മോദിയുമായുള്ള കൂടിക്കാഴ്ച

മോദിയുമായുള്ള കൂടിക്കാഴ്ച

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുമ്പോഴും വിഷയവുമായി ബന്ധപ്പെട്ട ചർച്ച ദില്ലിയിൽ നടന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.മോദിയുമായുള്ള പളനിസാമിയുടെ കൂടിക്കാഴ്ച 20 മിനുറ്റോളം നീണ്ടുനിന്നു.ചർച്ചക്കൊടുവിലായിരുന്നു ലയന നടപടി.

ശശികലയ്ക്കു കനത്ത തിരിച്ചടി

ശശികലയ്ക്കു കനത്ത തിരിച്ചടി

ജയലളിതയുടെ മരണ ശേഷം പാര്‍ട്ടിയില്‍ പിടി മുറുക്കാന്‍ ശ്രമിച്ച തോഴി ശശികലയ്ക്കും കുടുംബത്തിനും കനത്ത തിരിച്ചടിയാണിപ്പോള്‍. ഇരു വിഭാഗങ്ങൾ തമ്മിൽ ഒ ന്നിക്കുമ്പോൾ ശശികല യും ടിടിവിയും പുറത്ത് പോകും. ഇതോടെ ജയിലിൽ നിന്ന് പുറത്ത് വരുന്ന ശശികലക്ക് സുഖ സൗകര്യങ്ങളിൽ നിന്ന് തെരുവിലേക്ക് ഇറങ്ങേണ്ടി വരും

പാർട്ടിയുടെ താക്കോൽ ശശികലയുടെ കയ്യിൽ

പാർട്ടിയുടെ താക്കോൽ ശശികലയുടെ കയ്യിൽ

എടപ്പാടി സർക്കാരിനെ മറിച്ചിടാൻ ടിടിവി സഖ്യത്തിന് ഇപ്പോഴും സാധിക്കും. സര്‍ക്കാരിനെ താഴെയിറക്കാനുള്ള എംഎല്‍എമാര്‍ ഇപ്പോഴും ദിനകരനൊപ്പമുണ്ട്. കൂടാതെ പാര്‍ട്ടി സാമ്പത്തിക സ്രോതസ്സുകളുടെ കടിഞ്ഞാണ്‍ ഇപ്പോഴും ശശികലയുടെ കയ്യിലാണ്.

English summary
The much-anticipated merger of the two warring factions of AIADMK seemed to have hit a last-minute roadblock late on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X