കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാര്‍ ശശികലയുടെ തടവറയില്‍ തന്നെ!രായ്ക്ക് രാമാനം രക്ഷപ്പെട്ട് എംഎല്‍എ പനീര്‍ശെല്‍വത്തിനൊപ്പം!

കൂവത്തൂര്‍ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ തടവിലാണെന്ന് ശരവണന്‍ പറയുന്നു. റിസോര്‍ട്ടിലെ എംഎല്‍എമാര്‍ക്ക് ധരിക്കാന്‍ ടിഷര്‍ട്ടും ബര്‍മ്മുടയുമാണ് നല്‍കിയിരിക്കുന്നതെന്നും ശരവണന്‍ വെളിപ്പെടുത്തി.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്‌ക്കെതിരായ വിധി കാത്തിരിക്കുകയാണ് തമിഴക രാഷ്ട്രീയം. ആരാകും മുഖ്യമന്ത്രി എന്ന അധികാര പോരാട്ടം തുടരുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ശശികല ക്യാംപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി എംഎല്‍എയുടെ രക്ഷപ്പെടല്‍. ചെന്നൈയിലെ ബീച്ച് റിസോര്‍ട്ടില്‍ ശശികല താമസിപ്പിച്ചിരുന്ന എസ്എസ് ശരവണന്‍ എംഎല്‍എയാണ് നാടകീയമായി രക്ഷപ്പെട്ട് പനീര്‍ശെല്‍വം ക്യാംപിലെത്തിയത്.

Read: അച്ഛന്റെ സിനിമ ഹിറ്റാകാന്‍ മൊട്ടയടിച്ച മകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അച്ഛനും മകളും!!

എംഎല്‍എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി ശരവണന്‍ പറഞ്ഞു. എംഎല്‍എമാരെ ആരും തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും എംഎല്‍എമാര്‍ സ്വതന്ത്രരാണെന്നും തിങ്കളാഴ്ച പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് ശരവണന്റെ വെളിപ്പെടുത്തല്‍. എംഎല്‍എമാരുടെ മൊഴി എടുത്ത ശേഷമാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

 പനീര്‍ശെല്‍വം ക്യാംപിലേക്ക്

പനീര്‍ശെല്‍വം ക്യാംപിലേക്ക്

മധുര സൗത്ത് എംഎല്‍എ എസ്എസ് ശരവണനാണ് തിങ്കളാഴ്ച രാത്രി രക്ഷപ്പെട്ടത്. കൂവത്തൂര്‍ റിസോര്‍ട്ടിന്റെ ചുമര്‍ തകര്‍ത്താണ് ശരവണന്‍ രക്ഷപ്പെട്ടിരിക്കുന്നതെന്നാണ് വിവരങ്ങള്‍. രക്ഷപ്പെട്ട് പനീര്‍ശെല്‍വം ക്യാംപിലേക്കായിരുന്നു ശരവണന്‍ എത്തിയത്. എംഎല്‍എമാരുടെ കൊഴിഞ്ഞ് പോക്കിനു പിന്നാലെ മൂന്നാം തവണയും കൂവത്തൂര്‍ റിസോര്‍ട്ടില്‍ ശശികല എത്താനിരുന്നതിന് മുമ്പാണ് ശരവണന്റെ രക്ഷപ്പെടല്‍.

 വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കും

വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കും

കൂവത്തൂര്‍ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ തടവിലാണെന്ന് ശരവണന്‍ പറയുന്നു. റിസോര്‍ട്ടിലെ എംഎല്‍എമാര്‍ക്ക് ധരിക്കാന്‍ ടിഷര്‍ട്ടും ബര്‍മ്മുടയുമാണ് നല്‍കിയിരിക്കുന്നതെന്നും ശരവണന്‍ വെളിപ്പെടുത്തി. വിശ്വാസ വോട്ടെടുപ്പ് നടത്തുകയാണെങ്കില്‍ പനീര്‍ശെല്‍വം തന്നെ വിജയിക്കുമെന്നും ശരവണന്‍ പറയുന്നു. പനീര്‍ശെല്‍വത്തിനൊപ്പമുള്ളവരും ശശികലയ്‌ക്കൊപ്പമുള്ളവരും പനീര്‍ശെല്‍വത്തിന് തന്നെ വോട്ട് ചെയ്യുമെന്നും ശരവണന്‍ പറയുന്നു.

ശരവണന്‍ പറയുന്നത്

ശരവണന്‍ പറയുന്നത്

രക്ഷപ്പെട്ട് പനീര്‍ശെല്‍വം ക്യാംപിലെത്തിയ ശരവണന്‍ എംപ്ി ആര്‍ ഗോപാലകൃഷ്ണനൊപ്പം മാധ്യമങ്ങളെ കണ്ടി രുന്നു. റിസോര്‍ട്ടില്‍ കഴിയുന്ന പല എംഎല്‍എമാരും മാനസികവും ശാരീരികവുമായി സമ്മര്‍ദത്തലാണെന്ന് ശരവണന്‍ വെളിപ്പെടുത്തി. താന്‍ പ്രൊഫഷണലായി എന്‍ജിനീയറാണെന്നും ശരവണന്‍ പറഞ്ഞു. പല എംഎല്‍എമാരും അവിടെ നിന്ന് രക്ഷപ്പെടാന്‍ ഒരുങ്ങുകയാണെന്നും അത് ഉടന്‍ ഉണ്ടാകുമെന്നും ശരവണന്‍ പറയുന്നു. അവിടെ വച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് പുറത്തുവിടാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

 എംഎല്‍എമാര്‍ സ്വതന്ത്രര്‍

എംഎല്‍എമാര്‍ സ്വതന്ത്രര്‍

എംഎല്‍എമാര്‍ ശശികലയുടെ തടവിലാണെന്ന പനീര്‍ശെല്‍വത്തിന്റെ ആരോപണത്തിനും എംഎല്‍എമാരെ തടവില്‍ പാര്‍പ്പിരിക്കുകയാണോ എന്ന് കണ്ടെത്തണമെന്ന പൊതുതാത്പര്യ ഹര്‍ജിക്കും പിന്നാലെ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പോലീസ് റിസോര്‍ട്ടിലെത്തി പരിശോധന നടത്തിയത്. എന്നാല്‍ എംഎല്‍എമാര്‍ സ്വതന്ത്രരാണെന്നും ആരുടെയും തടവിലല്ലെന്നും പോലീസ് മദ്രാസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ശരവണന്‍ രംഗത്തെത്തിയിരിക്കുന്നത്. 119 എംഎല്‍എമാരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവരില്‍ ആര്‍ക്കും പരാതി ഇല്ലെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.

 ശശികല ക്യാംപിന് ആത്മവിശ്വാസം

ശശികല ക്യാംപിന് ആത്മവിശ്വാസം

ഒരു എംഎല്‍എ കൂടി പനീര്‍ശെല്‍വം ക്യാം,പിലെത്തിയതോടെ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം ഏഴായി. 12 എംപിമാരുടെ പിന്തുണയും പനീര്‍ശെല്‍വത്തിനുണ്ട്. എന്നാല്‍ ശശികല ക്യാംപും ആത്മവിശ്വാസത്തിലാണെന്നാണ് പുറത്തു വരുന്ന വിവരങ്ങളള്‍. സ്വത്ത് കേസില്‍ വിധി വരുന്നതോടെ സന്തോഷിക്കാനാകരുമെന്നാണ് ശശികല പറയുന്നത്. കേസില്‍ വിധി എതിരാവുകയാണെങ്കില്‍ മുഖ്യമന്ത്രിയാകുന്നതില്‍ പനീര്‍ശെല്‍വത്തിന് തടസങ്ങളൊന്നും ഉണ്ടാകില്ല. വിധി എതിരായാല്‍ ശശികലയുടെ മുഖ്യമന്ത്രി മോഹം പൂവണിയില്ല. ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ പോലും പങ്കെടുക്കാനാകില്ല.

English summary
SS Saravanan, who represents Madurai South, landed up at Acting Chief Minister O Panneerselvam's residence and told the reporters that he had scaled up a wall and jumped to his escape.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X