കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയ്‌ക്കെതിരായ അപവാദങ്ങള്‍ സത്യമോ? പാര്‍ട്ടിക്കും പറയാനുണ്ട് ചിലതൊക്കെ

ശശികലയെ സംരക്ഷിച്ച് പാര്‍ട്ടി. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്കെതിരെ പ്രചരിക്കുന്ന അപവാദങ്ങള്‍ തെറ്റെന്ന് പാര്‍ട്ടി വക്താവ്. ശശികലയെ ആക്രമിക്കരുതെന്നും അഭ്യര്‍ത്ഥന.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികലയെത്തുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി. നടന്‍ അജിത് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും ഒടുവില്‍ ശശികലയെ തന്നെ ഏല്‍പ്പുക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

ഇതിനിടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തോഴി ശശികലയ്‌ക്കെതിരെ ചില അപവാദങ്ങളും പരക്കുന്നുണ്ട്. എന്നാല്‍ ശശികലയെ പിന്തുണച്ച് പാര്‍ട്ടി രംഗത്തെത്തി.

ജയലളിതയുടെ മരണത്തില്‍ ശരിക്കും ദുരൂഹത? ഗൗതമിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംവേണം... മുനകള്‍ ശശികലയിലേക്ക്ജയലളിതയുടെ മരണത്തില്‍ ശരിക്കും ദുരൂഹത? ഗൗതമിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംവേണം... മുനകള്‍ ശശികലയിലേക്ക്

ശശികല ചെറിയ അളവില്‍ വിഷം നല്‍കിയാണ് ജയലളിതയെ കൊലപ്പെടുത്തിയതെന്നാണ് പരക്കുന്ന ആരോപണം. ഇത് തള്ളി എഐഎഡിഎംകെ രംഗത്തെത്തി. ശ്വാസകോശത്തിനുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നത്.

 ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം

ജയലളിതയുടെ മരണത്തിന് കാരണം ശശികല ചെറിയ അളവില്‍ വിഷം നല്‍കിയതാണെന്ന് ആരോപണം പാര്‍ട്ടി തള്ളി. ശ്വാസകോശ സംബന്ധ മായ അസുഖത്തെ തുടര്‍ന്നാണ് അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാര്‍ട്ടി വക്താവ് പൊന്നയ്യന്‍ വ്യക്തമാക്കി. ഡോക്റ്റര്‍മാര്‍ മികച്ച പരിചരണം തന്നെയാണ് അമ്മയ്ക്ക് നല്‍കിയതെന്നും അദ്ദേഹം.

 ചിന്നമ്മയും നല്ല നേതാവ്

ചിന്നമ്മയും നല്ല നേതാവ്

ജയലളിതയുടെ മരണത്തിന്റെ പേരില്‍ ചിന്നമ്മ ശശികലയെ ആക്രമിക്കേണ്ടെന്ന് പാര്‍ട്ടി വ്യക്തമാക്കി. ചിന്നമ്മ നല്ല നേതാവാണെന്നും പൊന്നയ്യന്‍ പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ട് പാര്‍ട്ടിക്കുള്ളില്‍ തന്നെ വളര്‍ന്നയാളാണ് ചിന്നമ്മയെന്നും അദ്ദേഹം.

 ഒറ്റക്കെട്ടായി തിരഞ്ഞെടുക്കും

ഒറ്റക്കെട്ടായി തിരഞ്ഞെടുക്കും

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ ഉടന്‍ തന്നെ തെരഞ്ഞെടുക്കുമെന്നും വക്താവ് പൊന്നയ്യന്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി ഒറ്റക്കെട്ടായിട്ടായിരിക്കും തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം.

 കുപ്രചാരണങ്ങള്‍ മാത്രം

കുപ്രചാരണങ്ങള്‍ മാത്രം

ജയലളിതയുടെ മരണത്തിനു പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതും പാര്‍ട്ടി തള്ളി. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പൊന്നയ്യന്‍ വ്യക്തമാക്കി.

ജയലളിതയുടെ മരണത്തില്‍ ദുരൂഹത

ജയലളിതയുടെ മരണത്തില്‍ ദുരൂഹത

ഇതിനിടെ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടി ഗൗതമി രംഗത്തെത്തി. തന്റെ ബ്ലോഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തില്‍ ചില ചോദ്യങ്ങളും ഗൗതമി ഉന്നയിക്കുന്നുണ്ട്.

 ജനങ്ങളുടെ അവകാശം

ജനങ്ങളുടെ അവകാശം

ഗൗതമി എഴുതിയ കത്തിലെ പ്രധാന ആവശ്യം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതലുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയണമെന്നാണ്. ഇത് ജനങ്ങളുടെ അവകാശമാണെന്നും ഗൗതമി പറയുന്നുണ്ട്. ഗൗതമിയുടെ സംശയങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് ശശികലയിലേക്കായിരുന്നു.

English summary
AIADMK protects Sasikala, says don't attack sasikala on jayalalitha's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X