പെണ്‍കരുത്ത് ചോര്‍ന്ന് എഐഎഡിഎംകെ!! പാര്‍ട്ടി പിളര്‍പ്പിലേക്ക്, അതും മൂന്നായി?

നിലവിലെ പ്രതിസന്ധികളെ തുടര്‍ന്ന് എഐഎഡിഎംകെയുടെ ശക്തിയായിരുന്ന വനിത അംഗങ്ങള്‍ മൂന്നായി വിഭജിക്കപ്പെട്ടതായി പാര്‍ട്ടിയിലുള്ളവര്‍ തന്നെ പറയുന്നു.

  • Published:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ മരണത്തിനു ശേഷം നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് തമിഴക രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നിലവിലെ പോരാട്ടം. എന്നാല്‍ എഐഎഡിഎംകെയുടെ ശക്തി ചോരുന്നുവെന്നാണ് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചനകള്‍.

നിലവിലെ പ്രതിസന്ധികളെ തുടര്‍ന്ന് എഐഎഡിഎംകെയുടെ ശക്തിയായിരുന്ന വനിത അംഗങ്ങള്‍ മൂന്നായി വിഭജിക്കപ്പെട്ടതായി പാര്‍ട്ടിയിലുള്ളവര്‍ തന്നെ പറയുന്നു. പാര്‍ട്ടിയുടെ ശക്തി ചോര്‍ന്നു പോകുന്നതായിട്ടാണ് ഇതില്‍ നിന്നൊക്കെ വ്യക്തമാക്കുന്നതെന്നും അവര്‍ പറയുന്നു.പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കാണ് തമിഴക രാഷ്ട്രീയം നീങ്ങുന്നതെന്നാണ് സൂചനകള്‍.

മൂന്നായി വിഭജിച്ച് പെണ്‍ കരുത്ത്

എഐഎഡിഎംകെയുടെയും ജയലളിതയുടെയും ശക്തി എന്ന് പറയുന്നത് വനിത അംഗങ്ങള്‍ തന്നെയാണ്. ഈ കരുത്തിന് തമിഴക രാഷ്ട്രീയം പല തവണ സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ എഐഎഡിഎംകെയുടെ ശക്തി ചോര്‍ന്നു പോകുന്നതായാണ് സൂചനകള്‍. പെണ്‍ കരുത്ത് മൂന്നായി വിഭജിച്ചാണ് നില്‍ക്കുന്നത്. ഒരു വിഭാഗം ശശികലയ്‌ക്കൊപ്പവും ഒരു വിഭാഗം ദീപയ്‌ക്കൊപ്പവും ഒരു വിഭാഗം പനീര്‍ ശെല്‍വത്തിനൊപ്പവുമാണ്.

പ്രമുഖര്‍ ശശികലയ്‌ക്കൊപ്പം

വനിത അംഗങ്ങളില്‍ പ്രമുഖരുടെ പിന്തുണ ശശികലയ്ക്കാണ്. ഗോകുല ഇന്ദിര, ബി വളര്‍മതി എന്നിവരടങ്ങുന്ന എഐഎഡിഎംകെയിലെ ശക്തരായ അംഗങ്ങളുടെ പിന്തുണ ശശികലയ്ക്കാണ്. എന്നാല്‍ പാര്‍ട്ടിയിലെ യുവതികളുടെ സംഘത്തിന്റെ പിന്തുണ ജയലളിതയുടെ സഹോദരി പുത്രിയായ ദീപയ്ക്കാണ്. ഇളം പസരൈ, അമ്മാ പേരവൈ തുടങ്ങിയ യുവതികളുടെ സംഘങ്ങള്‍ ദീപയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖലയിലെ അംഗങ്ങളുടെയും പാര്‍ട്ടിയിലെ സാങ്കേതിക വിദ്യ വിദഗ്ധരുടെയും പിന്തുണ പനീര്‍ശെല്‍വത്തിനാണ്.

എംജിആറിന്റെ കാലം മുതലുള്ളവര്‍

എഐഎഡിഎംകെ മുതിര്‍ന്ന നേതാക്കളിലൊരാളയ മധുസൂധനനെ പനീര്‍ശെല്‍വത്തെ പിന്തുണച്ചതിന് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് ശശികല പുറത്താക്കിയിരുന്നു. മധുസൂധനനെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ പനീര്‍ശെല്‍വം സംഘത്തിന്റെ ശക്തി കൂട്ടുകയാണ്. എംജിആറിന്റെ കാലം മുതല്‍ പാര്‍ട്ടിക്കൊപ്പമുള്ളവരാണ് ഇവരെന്നും അതിനാല്‍ സ്ത്രീകളുടെ പിന്തുണ പനീര്‍ശെല്‍വത്തിനും സംഘത്തിനുമാണെന്നും പനീര്‍ശെല്‍വം പക്ഷക്കാര്‍ പറയുന്നു.

പക്ഷം പിടിക്കാതെ

എന്നാല്‍ ആരുടെയും പക്ഷംപിടിക്കാത്ത ചെറിയൊരു സംഘവും എഐഎഡിഎംകെയിലുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ പാര്‍ട്ടിക്ക് വളരെ മോശമാണെന്നാണ് ഇവര്‍ പറയുന്നത്. ആര്‍ക്കൊപ്പം ചേരണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് ഇവര്‍ പറയുന്നത്.

ഭൂരിപക്ഷ പിന്തുണ ശശികലയ്ക്ക്

പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ ശശികലയ്ക്കുണ്ടെന്നാണ് മുന്‍ കൗണ്‍സിലറായിരുന്ന എന്‍ ശശികല പറയുന്നത്. ഏറ്റവും അധികം സ്ത്രീകളുടെ പിന്തുണയും ശശികലയ്ക്കാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ജയലളിതയോട് സാദൃശ്യമുള്ളയാളാണ് ദീപയെന്ന് ദീപയെ പിന്തുണയ്ക്കുന്ന വിഭാഗം പറയുന്നു. ദീപ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും പനീര്‍ ശെല്‍വവുമായി കൈകോര്‍ക്കുമെന്നും അവര്‍ പറയുന്നു.

 

English summary
With Jayalalithaa’ s niece J. Deepa, chief minister O. Pannerselvam and AIADMK general secretary Sasikala splitting the ruling party into factions, the women cadres have dispersed among all the three players.
Please Wait while comments are loading...