കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ ആവില്ലെന്ന് വ്യക്തിനിയമ ബോര്‍ഡ്, ഖുര്‍ആന്‍ വിരുദ്ധമാവും

ഭരണഘടനയുടെ 25 ാം അനുച്ഛേദ പ്രകാരം ഏത് വ്യക്തിക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രകാരം ജീവിക്കാനും അനുമതിയുണ്ടെന്ന കാര്യം ഊന്നിപ്പറഞ്ഞാണ് വ്യക്തി നിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം.

  • By Ashif
Google Oneindia Malayalam News

ദില്ലി: മുത്തലാഖ് വിഷയത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചാല്‍ അത് അല്ലാഹുവിന്റെ നിര്‍ദേശം അവഗണിക്കുന്നിതിന് തുല്യമാവുമെന്നും ഖുര്‍ആന്‍ തിരുത്തുന്നതിന് സമാനമാവുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭരണഘടനയുടെ 25 ാം അനുച്ഛേദ പ്രകാരം ഏത് വ്യക്തിക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രകാരം ജീവിക്കാനും അനുമതിയുണ്ടെന്ന കാര്യം ഊന്നിപ്പറഞ്ഞാണ് വ്യക്തി നിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം.

മുത്തലാഖ് അസാധാരണം, പക്ഷേ...

ഒറ്റ ഇരുത്തത്തില്‍ മൂന്ന് തലാഖ് ചൊല്ലുന്നത് അസാധാരണമായ വിവാഹ മോചന രീതിയാണെങ്കിലും ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ല. കാരണം ഇക്കാര്യം ഖുര്‍ആനില്‍ വിശദീകരിച്ചിട്ടുണ്ടെന്നും വ്യക്തി നിയമ ബോര്‍ഡ് ബോധിപ്പിച്ചു.

 മുത്തലാഖിലെ നടപടി ക്രമങ്ങള്‍

മൂന്ന് തവണ തലാഖ് ചൊല്ലിയാല്‍ ഭാര്യ ആ പുരുഷന് നിഷിദ്ധമാക്കപ്പെടും. പിന്നീട് ആ ഭാര്യയും ഭര്‍ത്താവും അന്യര്‍ക്ക് സമാനമാണ്. എന്നാല്‍ ഭാര്യയുടെ സമ്മതത്തോടെ വീണ്ടും പഴയ ഭര്‍ത്താവിന് വിവാഹം കഴിക്കാന്‍ സാധ്യമാവുന്ന നടപടിക്രമങ്ങളുമുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.

വീണ്ടും വിവാഹം കഴിക്കണമെങ്കില്‍

മുത്തലാഖ് ചൊല്ലിയ ഭാര്യയെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും ആ ഭര്‍ത്താവ് വിവാഹ മോചനം നടത്തുകയോ മരണപ്പെടുകയോ ചെയ്താലേ പഴയ ഭര്‍ത്താവിന് വീണ്ടും അവരെ വിവാഹം കഴിക്കാന്‍ സാധ്യമാവുവെന്നു വ്യക്തി നിയമ ബോര്‍ഡ് അഭിഭാഷകന്‍ ഇജാസ് മഖ്ബൂല്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

പണ്ഡിതര്‍ക്കിടയിലെ അഭിപ്രായം

മുത്തലാഖ് വിഷയത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ ആശയപരമായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. മുത്തലാഖിനെ എല്ലാ പണ്ഡിതന്‍മാരും അംഗീകരിക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കേണ്ട രീതിയിലാണ് അഭിപ്രായ ഭിന്നത. ഒറ്റ ഇരുത്തത്തില്‍ മൂന്ന് തവണ തലാഖ് ചൊല്ലുന്നത് ഒരു വിഭാഗം പണ്ഡിതന്‍മാര്‍ അംഗീകരിക്കുന്നില്ല.

ഭരണഘടനാ സ്വാതന്ത്ര്യം

എന്നാല്‍ മുത്തലാഖ് വിഷയം മൊത്തമായി നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്ലാം അംഗീകരിച്ച ഒരു വിഷയം മുസ്ലീംകളുടെ കാര്യത്തില്‍ നിയമവിരുദ്ധമാക്കാന്‍ സാധിക്കില്ലെന്നും അത് ഭരണഘടന വിഭാവനം ചെയ്യുന്ന മതവിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണെന്നുമാണ് വ്യക്തി നിമയ ബോര്‍ഡ് കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നീക്കം

മുത്തലാഖിനെതിരേ ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മുത്തലാഖ് നിരോധിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍ മുസ്ലിംകള്‍ക്കിടയില്‍ നിലവിലുള്ള മത നിയമം നിരോധിക്കുന്നതിലൂടെ ഏകസിവില്‍ കോഡ് നടപ്പാക്കലാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മുസ്ലിം പണ്ഡിതര്‍ പറയുന്നു.

English summary
Taking a hardline religious stand, the All India Muslim Personal Law Board (AIMPLB ) told the Supreme Court on Monday that if triple talaq mode of divorce was declared illegal, it would amount to disregarding Allah's directions and rewriting of the Holy Quran to force Muslims into committing sin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X