കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിയന്ത്രണം വിട്ട എയര്‍ ആംബുലന്‍സ്‌ തകര്‍ന്ന് വീണു

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ നജാഫ്ഗഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു. തെക്കു പടിഞ്ഞാറന്‍ ദില്ലിയിലെ പ്രദേശമാണ് ദുരന്തമുണ്ടായ നജാഫ്ഗഡ്. ചെറുവിമാനത്തില്‍ എട്ടോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്

ദുരന്തത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. പാറ്റ്‌നയില്‍ നിന്നും വന്ന എയര്‍ ആംബുലന്‍സ് ദില്ലിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് തകര്‍ന്നത്.

Delhi

നജാഫ്ഗഡിലെ കെയര്‍ ഗ്രാമത്തിലെ പാടത്ത് ചെറുവിമാനം ഇടിച്ചിറങ്ങുകയായിരുന്നു. യന്ത്രത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം പൊട്ടിത്തെറിക്കാതിരുന്നത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. അഗ്നിശമന സേനയും പോലീസും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തി. എയര്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഒമ്പത് പേരില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറഅറവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English summary
An air ambulance coming to Delhi from Patna with a heart patient and six other people on board crash landed in a field in Najafgarh area of Delhi on Tuesday afternoon. The incident took place at around 2.45 pm in Jaffarpur Kalan (Kair) village of Najafgarh, which is located in the southwestern part of Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X