കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനത്തെ അടവും എയര്‍ ഇന്ത്യ പൊളിച്ചു;ശിവസേന എംപിയെ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്ക്!!!

Google Oneindia Malayalam News

ദില്ലി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദിന്റെ ടിക്കറ്റ് വീണ്ടും റദ്ദാക്കി എയര്‍ ഇന്ത്യ നിലപാട് വ്യക്തമാക്കി. മുംബൈയില്‍ നിന്ന് ദില്ലിയിലേയ്ക്ക് എംപി കോള്‍ സെന്റര്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റാണ് ചൊവ്വാഴ്ച കമ്പനി റദ്ദാക്കിയിട്ടുള്ളത്. ബുധനാഴ്ച രാവിലെ എട്ട് മണിയ്ക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ 806 വിമാനത്തിലായിരുന്നു ഗെയ്ക്ക് വാദിന് സഞ്ചരിക്കേണ്ടിയിരുന്നത്.

60കാരനായ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ട് മര്‍ദിച്ച സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറാവാതിരുന്ന എംപിയുടെ നിലപാടിനെ തുടര്‍ന്ന് കമ്പനി നേരത്തെ തന്നെ ശിവസേന എംപിയെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. നേരത്തെ ദില്ലിയില്‍ നിന്ന് മുംബൈയിലേയ്ക്ക് മടങ്ങുന്നതിനായി ബുക്ക് ചെയ്ത
ടിക്കറ്റും കമ്പനി ബുക്ക് ചെയ്തിരുന്നു. തങ്ങളുടെ ഒരു വിമാനത്തിലും യാത്ര ചെയ്യാന്‍ എംപിയെ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് ഉറപ്പായാല്‍ പോലും തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു.

ravindra-gaikwad2

സീറ്റുതര്‍ക്കത്തിനിടെ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തെ തുടര്‍ന്ന് സ്വകാര്യ എയര്‍ലൈനുകളായ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍ എന്നീ കമ്പനികളും ഗെയ്ക്ക് വാദിന് തങ്ങളുടെ വിമാനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ മുംബൈയിലേയ്ക്ക് മടക്കയാത്രയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് എംപി ട്രെയിനിലാണ് ദില്ലിയില്‍ നിന്ന് മടങ്ങിയത്.

English summary
"No means no." Air India's Maharaja has conveyed this message loud and clear+ to Shiv Sena MP Ravindra Gaikwad by cancelling his ticket yet again on Tuesday. According to sources, the MP tried to book a Mumbai-Delhi AI flight through a call centre. He wanted to fly AI 806 at 8am on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X