കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ യാത്രാ ഓഫറുകളുമായി എയര്‍ ഇന്ത്യ

  • By Neethu
Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, സ്ഥിരമായി എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റുകളാണ് എയര്‍ ഇന്ത്യ ഓഫര്‍ ചെയ്യുന്നത്.

ഉത്സവകാലം അടുത്തിരിക്കെ യാത്രക്കാരെ ആകര്‍ഷിക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. വെബ് ലോയല്‍റ്റി ബോണസ് എന്ന പദ്ധതിയുടെ കീഴിലാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സ്ഥിരമായി എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര യാത്രാ ടിക്കറ്റുകളാണ് സൗജന്യമായി നല്‍കുന്നത്.

air-india

എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ബിസിനസ് ക്ലാസില്‍ ആറ് സെക്ടറുകളിലേക്കുള്ള ആഭ്യന്തര ടിക്കറ്റ് എടുക്കുന്ന യാത്രക്കാരന് മടക്ക യാത്രക്കുള്ള ഒരു ടിക്കറ്റ് (2 കൂപ്പണ്‍) സൗജന്യമായി ലഭിക്കും.

ഇക്കണോമി ക്ലാസ്സില്‍ പത്ത് ആഭ്യന്തര സെക്ടറുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരന് മടക്ക യാത്രക്ക് ഒരു ടിക്കറ്റ് (2 കൂപ്പണ്‍) സൗജന്യമായി ലഭിക്കും. സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകള്‍ സമാന ക്ലാസിലോ മറ്റേതെങ്കിലും ക്ലാസിലോ ആവശ്യപ്പെടാം. സൗജന്യ ടിക്കറ്റുകളില്‍ നികുതിയും മറ്റു ചാര്‍ജുകളും ഉള്‍പ്പെടുത്തിയിട്ടിലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ടിക്കറ്റുകളുടെ കാലാവധി ആറു മാസത്തേക്ക് ആയിരിക്കും.

English summary
Air India offers free tickets for frequent fliers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X