കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ പൈലറ്റിനെതിരെ കര്‍ശന നടപടി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് കണ്ടെത്തിയ എയര്‍ ഇന്ത്യ പൈലറ്റിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. എയര്‍ ഇന്ത്യ പൈലറ്റ് ആര്‍ നന്ദയാണ് കഴിഞ്ഞദിവസം ഷാര്‍ജ വിമാനത്താവളത്തില്‍ വെച്ച് അമിതമായി മദ്യപിച്ചെന്ന കാരണത്താല്‍ അറസ്റ്റിലായത്. പൈലറ്റ് അറസ്റ്റിലായതിനെ തുടര്‍ന്ന വിമാനം മൂന്നു മണിക്കൂര്‍ വൈകിയിരുന്നു

ഷാര്‍ജയില്‍ നിന്നും ദില്ലി വഴി കൊച്ചിയിലേക്കുള്ള എ.ഐ 934 ഫൈ് ളറ്റിലെ പൈലറ്റായിരുന്ന നന്ദ. സുരക്ഷാ പരിശോധനയ്ക്കിടെ പൈലറ്റ് മദ്യപിച്ചതായി സഹജീവനക്കാരാണ് സംശയം പ്രകടിപ്പിച്ചത്. ഉടന്‍ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കി. ബ്രീത് അനലൈസര്‍ വഴിയുള്ള പരിശോധനയില്‍ അമിതമായ തോതിലാണ് നന്ദ മദ്യപിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു.

air-india

ഇതോടെ പൈലറ്റിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഷാര്‍ജയ്ക്കുള്ളില്‍ പോലും വിമാനം പറത്താന്‍പറ്റാത്തത്രയും അവശനായിരുന്നു പൈലറ്റെന്നാണ് റിപ്പോര്‍ട്ട്. 120 യാത്രക്കാരുമായി പറക്കേണ്ടിയിരുന്ന വിമാനത്തിലെ പൈലറ്റ് കടുത്ത കൃത്യവിലോപമാണ് നടത്തിയതെന്ന വ്യോമയാന മന്ത്രാലയം പ്രാഥമിക അന്വേഷണത്തിനുശേഷം പറഞ്ഞു.

പൈലറ്റിനെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നിയമനടപടിയെടുക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം. പൈലറ്റിനെ ഇതിനകം തന്നെ സസ്‌പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. യെമനിലുണ്ടായ സൗദി ആക്രമണത്തിനിടെ ഇന്ത്യക്കാരെ രക്ഷിക്കാനായി നിയോഗിച്ച വിമാനത്തിലെ പൈലറ്റായിരുന്നു നന്ദ. ഇത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥനില്‍ നിന്നും ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിക്കാന്‍ പാടില്ലാത്തതാണെന്നാണ് ഉന്നതോദ്യോഗസ്ഥരുടെ നിലപാട്.

English summary
Air India pilot caught drunk in Sharjah before flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X