കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളിലേയ്ക്ക് സൗജന്യ-ലോക്കല്‍ കോള്‍ നിരക്കുകളുമായി ടെലികോം കന്പനികള്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: നേപ്പാള്‍ ഭൂചലനത്തിന്റെ ഭീതിയില്‍ നിന്നും അയല്‍ രാജ്യമായ ഇന്ത്യ പോലും ഇതുവരേയും മോചിതരായിട്ടില്ല. അപ്പോള്‍ നേപ്പാളുകാരുടെ അവസ്ഥ പറയാനുണ്ടോ. നിര്‍മ്മാണ ജോലിയ്ക്ക് ഉള്‍പ്പടെ വലിയൊരു ശതമാനം നേപ്പാളുകാര്‍ ഇന്ത്യയില്‍ എത്തുന്നുണ്ട്. നാട്ടിലുള്ള ബന്ധുക്കളുടെ കാര്യമോര്‍ക്കുമ്പോള്‍ അവരില്‍ പലര്‍ക്കും ആശങ്കയാണ്. ഈ ആശങ്കകളിലും ഇന്ത്യയിലുള്ള നേപ്പാളുകാര്‍ക്കും മറ്റുള്ളവര്‍ക്കും ആശ്വാസമാവുകയാണ് ടെലികോം കമ്പനികളുടെ നടപടി.

കഴിഞ്ഞ ദിവസമാണ് പല പ്രമുഖ ടെലികോം കമ്പനികളും നേപ്പാളിലേയ്ക്കുള്ള കോളുകള്‍ക്ക് ഓഫര്‍ നല്‍കാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തേയ്ക്ക് നേപ്പാളിലേയ്ക്കുള്ള കോളുകള്‍ക്ക് ലോക്കല്‍ കോളിന്റെ നിരക്കേ ഈടാക്കൂ എന്ന് ബിഎസ്എന്‍എല്‍. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. തീരുമാനത്തിന് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി രവിശങ്കര്‍ പ്രസാദ് അംഗീകാരം നല്‍കി.

Mobile

ബിഎസ്എന്‍എല്‍ മാത്രമല്ല 48 മണിയ്ക്കൂര്‍ സമയത്തേയ്ക്ക് നേപ്പാളിലേയ്ക്കുള്ള കോളുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് ഭാരതി എയര്‍ടെല്ലും നേരത്തെ പ്രഖ്യപിച്ചിരുന്നു. ഐഡിയയും രാജ്യത്ത് എവിടേയ്ക്കുമുള്ള ലോക്കല്‍ കോളിന്റെ നിരക്ക് മാത്രമേ ഈടാക്കൂ. ഏപ്രില്‍ 28വരെ ഈ സൗകര്യം ഉണ്ടായിരിയ്ക്കും. ഐഡിയയില്‍ നിന്നും മിനിറ്റിന് ഒരു രൂപ നിരക്കില്‍ നേപ്പാളിലേയ്ക്ക് വിളിയ്ക്കാം.

English summary
Airtel, BSNL and MTNL offer local, free rates for calls to Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X