കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ പേടി, എയര്‍ ടെല്‍ 4ജി ചാര്‍ജുകള്‍ 80 ശതമാനം കുറച്ചു

  • By Sandra
Google Oneindia Malayalam News

മുംബൈ: ഇതുവരെ ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും പ്രമുഖ സേവനദാതാക്കളെല്ലാം റിലയന്‍സ് ജിയോയുടെ വരവിനെ പേടിയോടെയാണ് കാണുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്നായ എയര്‍ടെല്‍ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ കിടിലന്‍ ഡാറ്റാ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 3ജി, 4ജി നിരക്കുകളില്‍ 80 ശതമാനത്തോളം കുറവ് വരുത്തിക്കൊണ്ടുള്ള പുതിയ എയര്‍ടെല്‍ താരിഫ് ഇതിനകം പുറത്തുവിട്ടു.

ഒരു ജിബി ഡാറ്റയ്ക്ക് 250 രൂപയോളം കൊടുത്തിരുന്നതെല്ലാം ഇനി പഴങ്കഥ. സ്‌പെഷ്യല്‍ റീചാര്‍ജ്ജിലൂടെ വെറും 51 രൂപയ്ക്ക് ഒരു ജിബി നല്‍കുന്ന എയര്‍ടെല്‍ ഓഫറാണ് ഏറ്റവും ആകര്‍ഷണം. ഈ ഓഫര്‍ ലഭിക്കാനായി 1498 രൂപയ്ക്ക് ആദ്യം റീച്ചാര്‍ജ് ചെയ്യണം. ഇതില്‍ 28 ദിവസം വണ്‍ജിബി ഡാറ്റ ലഭിക്കും. വണ്‍ ജിബി കഴിഞ്ഞാല്‍ അടുത്ത പന്ത്രണ്ട് മാസത്തേക്ക് 51 രൂപ റീച്ചാര്‍ജ് ചെയ്താല്‍ ഒരു ജിബി ഡാറ്റ ലഭിക്കും. ഈ റീച്ചാര്‍ജിന് പരിധി വച്ചിട്ടില്ല.

airtel-29

748 രൂപയ്ക്ക് മറ്റൊരു സ്‌കീമും ഇതിന്റെ ഭാഗമായി മുന്നോട്ടു വെച്ചിട്ടുണ്ട്. ആറുമാസമാണ് കാലാവധി. 51 രൂപയ്ക്ക് പകരം 99 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണം. ആഗസ്ത് 31നുള്ളില്‍ ഈ സ്‌കീം രാജ്യത്തെ എല്ലാ സര്‍ക്കിളിലും ലഭിക്കും.

നിലവില്‍ 28 ദിവസം വാലിഡിറ്റിയുള്ള ഒരു ജിബി ഡാറ്റയ്ക്ക് എയര്‍ടെല്‍ ചാര്‍ജ് ചെയ്യുന്നത് 259 രൂപയ്ക്കാണ്. നല്ലതുപോലെ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സ്‌കീമാണിത്.

English summary
Airtel cuts 4G price by up to 80% on coming of Reliance Jio. Reliance Jio is not officially launched in India, but offers affect other competitors like Airtel the reduced internet charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X