കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ ശശീന്ദ്രന്‍ തിരിച്ചെത്തും; അന്വേഷണം അനുകൂലമായാല്‍ മന്ത്രിയാകുമെന്ന് പവാര്‍

  • By Akshay
Google Oneindia Malayalam News

ദില്ലി: മന്ത്രി സ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്‍ അന്വേഷണം അനുകൂലമായാല്‍ തിരികെ എത്തുമെന്ന് എന്‍സിപി ദേശീയാധ്യക്ഷന്‍ ശരദ് പവാര്‍. അശ്ലീല ഫോണ്‍ സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്നാണ് എകെ ശശീന്ദ്രന്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചത്.

ശശീന്ദ്രന് എതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാലതാമസം ഉണ്ടാകുമെന്നതിനാല്‍ അന്വേഷണം സിറ്റിങ് ജഡ്ജിയെ ഏല്‍പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്.

 ശബ്ദം പുറത്തുവിട്ടു

ശബ്ദം പുറത്തുവിട്ടു

പുതുതായി സംപ്രേഷണം ആരംഭിച്ച മംഗളം ടെലിവിഷനാണ് ശശീന്ദ്രന്‍ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പേരില്‍ ശബ്ദരേഖ പുറത്തു വിട്ടത്.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

ആരോപണം വന്ന് മണിക്കൂറുകള്‍ക്കകം മന്ത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം ശശീന്ദ്രന്‍ രാജിവെച്ചാല്‍ മതിയായിരുന്നെന്നും മന്ത്രിയായിരുന്ന് അന്വേഷണം നേരിടുന്നത് ശരിയല്ലെന്ന അദ്ദേഹത്തിന്റെ നിലപാട് തിരുത്തിയില്ലെന്നേ ഉള്ളൂവെന്നും മുഖ്യമന്ത്രി പിന്നീട് പറഞ്ഞു.

 എന്‍സിപി ദേശീയ നേതൃത്വം

എന്‍സിപി ദേശീയ നേതൃത്വം

ശശീന്ദ്രന് പകരം പുതിയ മന്ത്രിയെ നിയമിക്കുന്നത് സംബന്ധിച്ച എന്‍സിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

 മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

ഫോണ്‍ ചോര്‍ത്തല്‍ നിയമവിരുദ്ധമാണെന്നും ഇക്കാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.

English summary
AK Saseendran will return if not quilty says Sarad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X