കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ എംഎല്‍എമാരെ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് സെല്‍

  • By Mithra Nair
Google Oneindia Malayalam News

ലഖ്‌നൗ: സംസ്ഥാനത്തെ എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രഹസ്യാന്വേഷണ സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്.

2017ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അഖിലേഷ യാദവ്.പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമായപ്പോഴാണ് അഖിലേഷ് ചാരപ്പണിക്ക് ആളുകളെ നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

akhileshyadav.jpg -Properties

യുപിയിലെ 403 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ഓരോരുത്തരെ വീതം ഉള്‍പ്പെടുത്തുന്നതാണ് ഈ സെല്‍. ഏറ്റവും വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ അഖിലേഷിന് നല്‍കുകയാണ് സെല്ലിന്റെ ചുമതല.

സ്വതന്ത്രമായായിരിക്കും ഈ സെല്‍ പ്രവര്‍ത്തിക്കുക. പാര്‍ട്ടി പ്രദേശിക നേതാക്കള്‍ക്ക് ഇതുമായി യാതോരു ബന്ധവും ഉണ്ടാവില്ല. അഖിലേഷിന്റെ കേഡര്‍ എന്നായിരിക്കും സെല്‍ അറിയപ്പെടുക.

English summary
he Samajwadi Party has decided to create a new cadre and the process for selecting these intelligence officers has begun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X