കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പതാകയില്‍ അടിവസ്ത്രവും മദ്യക്കുപ്പികളും; ചിത്രകാരനെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

ഗുവാഹത്തി: ശ്രീകൃഷ്ണനെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ വരച്ചെന്ന ആരോപണവിധേയനായ അക്രം ഹുസൈനെതിരെ വീണ്ടും കേസ്. ഇത്തവണ ദേശീയ പതാകയെ അപമാനിച്ചെതിനെതിരെയാണ് കേസ്. ഗുവാഹത്തിയിലെ സംസ്ഥാന ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ ദേശീയ പതാകയില്‍ അടിവസ്ത്രവും മദ്യക്കുപ്പികളും വരച്ചുചേര്‍ത്തിരുന്നു.

Case against Assam painter akram hussain

ദേശീയ പതാകയെ അപമാനിച്ചത് ക്ഷമിക്കാന്‍ കഴിയാത്ത തെറ്റാണെന്ന് ചിത്രകാരനെതിരെ പരാതി നല്‍കിയ സംഘടന വ്യക്തമാക്കി. ചിത്രകാരന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി സംഭവത്തെ കാണാന്‍ കഴിയില്ലെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

അസമിലെ ഗോല്‍പാറ സ്വദേശിയായ അക്രം ഹുസൈന്‍ ദിവസങ്ങള്‍ക്കമാണ് സ്വന്തം ചിത്രത്തിന്റെ പേരില്‍ കേസില്‍ കുടുങ്ങുന്നത്. കഴിഞ്ഞദിവസം ശ്രീകൃഷ്ണന്‍ ബിക്കിനിയിട്ട ഗോപികമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് വിവാദത്തിലായത്. ബാറിന്റെ പശ്ചാത്തലത്തിലാണ് ശ്രീകൃഷ്ണനെയും ഗോപികമാരെയും കാന്‍വാസിലാക്കിയത്.

എന്നാല്‍ ഹിന്ദുക്കളുടെ ദൈവത്തെ അപമാനിക്കുകയാണെന്ന് കാട്ടി ചില ഹിന്ദു സംഘടനകള്‍ പോലീസില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് ചിത്രകാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം ആര്‍ട്ട് ഗ്യാലറിയിലെ പ്രദര്‍ശനത്തില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

English summary
Assam artist's painting shows Krishna in a bar, mobbed by bikini-clad gopis; Hindutva groups see red
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X