കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ജസീറ ചാനലിന് ഇന്ത്യയില്‍ വിലക്ക്

  • By Mithra Nair
Google Oneindia Malayalam News

ദില്ലി:ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ച അല്‍ജസീറ ചാനലിന് വിലക്ക് വന്നേക്കും. ഒന്നിലേറെ തവണ തെറ്റ് ആവര്‍ത്തിച്ചതിനാല്‍ അഞ്ച് ദിവസം ചാനലിന് വിലക്കേര്‍പ്പെടുത്താനാണ് വാര്‍ത്താ വിതരണ പ്രേക്ഷപണ മന്ത്രാലയ സമിതിയുടെ ശുപാര്‍ശ.

2013 ലും 2014 ലും രണ്ട് തവണ ഭൂപടം തെറ്റായി കാണിച്ചതാണ് നടപടിക്ക് കാരണം. ഭൂപടം തെറ്റായി കാണിച്ചത് ശ്രദ്ധയില്‍ പെട്ടതിന് തുടര്‍ന്ന് ചാനല്‍ അതിന്റെ ക്ലിപ്പിങ്ങുകള്‍ സര്‍വയര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് കൈമാറി.

aljazeera1.

ഒരു ഭുപടത്തില്‍ ഇന്ത്യയുടെ ഒരു ഭാഗം കാണിക്കാതിരിക്കുകയും രണ്ടാം തവണ രാജ്യാതിര്‍ത്തി വ്യക്തമാകാത്ത രീതിയില്‍ കാണിച്ചിരുന്നു. ലക്ഷദ്വീപും ആന്‍ഡമാന്‍ ദ്വീപുകളും ഇല്ലാത്ത ഭൂപടവും ചാനല്‍ കാണിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ജൂലായ് രണ്ടിന് തെറ്റ് ആവര്‍ത്തിച്ചതോടെ ആഗസ്ത് 21ന് ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഗ്ലോബല്‍ ന്യൂസ് പ്രൊവൈഡേഴ്‌സ് എന്ന രാജ്യാന്തര സോഫ്റ്റ്‌വെയര്‍ ഏജന്‍സിയില്‍ നിന്നാണ് തങ്ങള്‍ മാപ്പുകള്‍ എടുക്കുന്നതെന്നും അല്‍ജസീറ വിശദീകരിച്ചു.
ചാനലിന്റെ വിശദീകരണം കേട്ട ശേഷമാണ് മന്ത്രാലയ സമിതി അഞ്ച് ദിവസത്തേക്ക് വിലക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

English summary
Al-Jazeera channel violated the programme code by showing wrong maps of India on repeated occasions and recommended that it be taken off air for five days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X