കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളെയും തമിഴ് വംശജരെയും അല്‍ ഖ്വായ്ദയിലെടുക്കും, ഇതാ ഇങ്ങനെ

  • By Sandra
Google Oneindia Malayalam News

ചെന്നൈ: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളുമായി ഭീകര സംഘടനയായ അല്‍ഖ്വയ്ദ. അല്‍ഖ്വയ്ദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന രേഖകള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ആളുകളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള നയമാണ് അല്‍ഖ്വയ്ദ നടത്തിവരുന്നത്.
ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കളെ ജിഹാദി പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഹിജാബ് ധരിച്ചവരെല്ലാം ഐസിസാണോ, പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന സന്ദേശമിങ്ങനെ...ഹിജാബ് ധരിച്ചവരെല്ലാം ഐസിസാണോ, പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന സന്ദേശമിങ്ങനെ...

ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്ന ഐസിസിന്റെ പാത പിന്‍തുടരുകയാണ് അല്‍ഖ്വയ്ദയും. വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി യുവാക്കളെ ആകര്‍ഷിക്കാന്‍ നടത്തിവന്ന ശ്രമങ്ങള്‍ പുറത്തുവന്നതോടെ ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ഐസിസ്

ഐസിസ്

ഐസിസ് അനുകൂലികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ പ്രാദേശിക ഭാഷകളായ തമിഴ്, മലയാളം എന്നിവയിലേക്ക് വിവര്‍ത്തനം ചെയ്ത വിവരങ്ങളാണ് അല്‍ഖ്വയ്ദ ഉപയോഗിച്ചുവരുന്നത്.

അല്‍ഖ്വയ്ദ

അല്‍ഖ്വയ്ദ

അല്‍ഖ്വയ്ദ പുറത്തിറക്കുന്ന ലഘുലേഖകളും വീഡിയോകളും പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി അല്‍ഖ്വയ്ദയുടെ മീഡിയ ഔട്ട്‌ലറ്റായ ഗ്ലോബല്‍ മീഡിയ ഫ്രണ്ട് പുതിയ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. അല്‍ഖ്വയ്ദയെ പിന്തുണയ്ക്കുന്ന ലേഖനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

ശ്രീലങ്ക

ശ്രീലങ്ക

ഇന്ത്യയിലേയും ശ്രീലങ്കയിലേയും യുവാക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് അല്‍ഖ്വയ്ദ ഇത്തരത്തിലൊരു നയം രൂപീകരിച്ചിട്ടുള്ളത്.

ഒലിവിന്‍ ചാരതു

ഒലിവിന്‍ ചാരതു

തമിഴ് അന്‍സാര്‍, ഒലിവിന്‍ ചാരതു എന്നീ ഫേസ്ബുക്ക് പേജുള്‍ ലക്ഷ്യംവെയ്ക്കുന്നത് യുവാക്കളെയാണ്. ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഐസിസ് നടത്തുന്ന ശ്രമങ്ങളാണ് അല്‍ഖ്വയ്ദയും നടപ്പിലാക്കുന്നത്.

സിറിയ ത്രൂ ഇന്ത്യന്‍ ഐയ്‌സ്

സിറിയയില്‍ അല്‍ഖ്വയ്ദ നടത്തിവരുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്തുവരുന്ന ഫേസ്ബുക്ക് പേജാണ് സിറിയ ത്രൂ ഇന്ത്യന്‍സ് പേരിലുള്ളത്. തമിഴിലും മലയാളത്തിലുമുള്ള ലഘുലേഖകളാണ് പേജില്‍ പ്രസിദ്ധീകരിക്കുന്നത്.

 ഇന്ത്യക്കാര്‍ അല്‍ഖ്വയ്ദയിലും ഐസിസിസിലും

ഇന്ത്യക്കാര്‍ അല്‍ഖ്വയ്ദയിലും ഐസിസിസിലും

ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരില്‍ ഏറെപ്പേരും അല്‍ഖ്വയ്ദയിലാണ് ചേര്‍ന്നതെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.

English summary
North Indian actors and model who get shined in South India as new faces.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X