കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍നാഥ് യാത്ര:ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനില്‍..?

പാക് ഭീകരന്‍ ഇസ്മയില്‍ പ്രധാന സൂത്രധാരന്‍

Google Oneindia Malayalam News

ശ്രീഗനഗര്‍: അമര്‍നാഥ് യാത്രക്കിടെ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനിലെന്ന് റിപ്പോര്‍ട്ടുകള്‍. ലഷ്‌കര്‍ ഇ-ത്വയ്ബ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. പാക് ഭീകരന്‍ ഇസ്മയിലാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നും പോലീസ് അറിയിച്ചു. ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷയ്ക്കിടെ ജൂണ്‍ 28നാണ് ഇത്തവണ അമര്‍നാഥ് യാത്ര ആരംഭിച്ചത്.

ഭീകരര്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ വെടി വെക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഭീകരവാദികള്‍ പോലീസിന് നേരെയും ആക്രമണം നടത്തി.

ആസൂത്രണം നടന്നത് പാകിസ്താനില്‍

ആസൂത്രണം നടന്നത് പാകിസ്താനില്‍

പാകിസ്താനില്‍ ആസൂത്രണം ചെയ്ത് ഇന്ത്യയില്‍ നടപ്പാക്കിയ ഭീകരാക്രമണമായിരുന്നു അമര്‍നാഥില്‍ നടന്നതെന്ന് പോലീസ് പറയുന്നു. ഇന്ത്യയില്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാട്ടിയിരുന്നു ആക്രമണമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ

പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ

ആക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാക് ഭീകരന്‍ ഇസ്മയിലാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നും പോലീസ് പറയുന്നു.

ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ബസിനു നേരെ

ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ബസിനു നേരെ

ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ബസിനു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരവാദികള്‍ പോലീസിന് നേരെയും ആക്രമണം നടത്തി. തിങ്കളാഴ്ച രാത്രി 8.30 ഓടു കൂടിയായിരുന്നു സംഭവം.

കശ്മീരില്‍ ബന്ദ്

കശ്മീരില്‍ ബന്ദ്

ആക്രമണത്തെ തുടര്‍ന്ന് കശ്മീരില്‍ വിഎച്ച്പി,ജെകെഎന്‍പി,എന്‍സി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ജമ്മു കശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

നേരത്തേ ജാഗ്രതാ നിര്‍ദ്ദേശം

നേരത്തേ ജാഗ്രതാ നിര്‍ദ്ദേശം

ലഷ്‌കര്‍ ഭീകരന്‍ ബുര്‍ഹന്‍ വാണിയെ വധിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കശ്മീരില്‍ ഭീകരാക്രമണങ്ങളുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കശ്മീരില്‍ പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കുമെന്ന് ലഷ്‌കര്‍ നേതാവ് സാക്കിര്‍ മൂസ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലുമായിരുന്നു

ഉത്തര്‍പ്രദേശ് ബന്ധം

ഉത്തര്‍പ്രദേശ് ബന്ധം

ആക്രമണം നടക്കുന്നതിന് മണിക്കൂറികള്‍ക്ക് മുന്‍പാണ് ലഷ്‌കര്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയ ഉത്തര്‍പ്രദേശുകാരന്‍ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

യാത്ര ഭീകരരുടെ നിരീക്ഷണത്തില്‍

യാത്ര ഭീകരരുടെ നിരീക്ഷണത്തില്‍

അമര്‍നാഥ് യാത്ര ഭീകരരുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. കശ്മീര്‍ താഴ്‌വരയില്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം എന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു

English summary
Amarnath yatra attack plotted in Pakistan to fuel communal tension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X