കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണ നിയന്ത്രണം: സാധാരണക്കാര്‍ക്ക് പേടിക്കാനില്ല, തിരിച്ചടി കള്ളപ്പണക്കാര്‍ക്ക് മാത്രം

നികുതിയടയ്ക്കാത്ത സ്വര്‍ണ്ണം സൂക്ഷിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഒരുങ്ങുന്നത്

Google Oneindia Malayalam News

ദില്ലി: സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപകമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആദായനികുതി ഭേദഗതിനിയമത്തിന് കീഴില്‍ നികുതി അടയ്ക്കാത്ത സ്വര്‍ണ്ണത്തിന് വരുന്ന നിയന്ത്രണം ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

ആദായനികുതി നിയമത്തിന്റെ ഭേദഗതിയിലുള്‍പ്പെടുത്തി നികുതിയടയ്ക്കാത്ത സ്വര്‍ണ്ണം സൂക്ഷിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഒരുങ്ങുന്നത്. എന്നാല്‍ നികുതി അടച്ച് സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നവര്‍ വീണ്ടും നികുതി അടയ്‌ക്കേണ്ടിവരുമെന്നും അല്ലാത്ത പക്ഷം നിയമനപടി നേരിടുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

പരിധിയില്‍ കൂടുതല്‍ സ്വര്‍ണ്ണം കണ്ടെത്തിയാല്‍

പരിധിയില്‍ കൂടുതല്‍ സ്വര്‍ണ്ണം കണ്ടെത്തിയാല്‍

കേന്ദ്രത്തിന്റെ മാനദണ്ഡത്തിലധികം സ്വര്‍ണ്ണം കണ്ടെത്തിയാല്‍ ആദായനികുതി വകുപ്പ് മൂല്യനിര്‍ണയം നടത്തിയ ശേഷമായിരിക്കും എന്ന് നിര്‍ണയിക്കുന്നത്. കുടുംബസ്ഥിതി, സമുദായത്തിന്റെ ആചാരരീതികള്‍, മറ്റ് സാഹചര്യങ്ങള്‍, കുടുംബത്തിന്റെ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സ്വര്‍ണ്ണം കള്ളസ്വര്‍ണ്ണമാണോ എന്ന് നിര്‍ണയിക്കുന്നത്.

നിയമം പഴയതുതന്നെ

നിയമം പഴയതുതന്നെ

സ്വര്‍ണ്ണത്തിന് പരിധി നിശ്ചയിച്ചുകൊണ്ട് 1994ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സാണ് നിര്‍ദേശമിറക്കിയത്. കേന്ദ്ര ധനകാര്യമന്ത്രാലയം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ടാക്‌സസിന്റെ തീരുമാനം വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.

 സൂക്ഷിക്കുന്ന സ്വര്‍ണ്ണത്തിന് നിയന്ത്രണം

സൂക്ഷിക്കുന്ന സ്വര്‍ണ്ണത്തിന് നിയന്ത്രണം

വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവന്‍ സ്വര്‍ണ്ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.25 പവന്‍ സ്വര്‍ണ്ണവും പുരുഷന്മാര്‍ക്ക് 12 പവന്‍ സ്വര്‍ണ്ണവും കൈവശം വയ്ക്കാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഭേദഗതി ചെയ്ത ആദായ നികുതി നിയമത്തിന്റെ പരിധിയിലാണ് സ്വര്‍ണ്ണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുക.

സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കില്‍

സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കില്‍

കണക്കില്‍പ്പെടാത്ത പണം സൂക്ഷിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുപോലെ കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം സൂക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പിന് അധികാരമുണ്ട്. കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം പിടിച്ചെടുക്കുന്നതിനൊപ്പം സ്രോതസ്സ് വെളിപ്പെടുത്തിയാല്‍ തിരിച്ചുനല്‍കാനും നിയമം നിര്‍ദേശിക്കുന്നു.

 സ്വര്‍ണ്ണപ്രതിസന്ധി

സ്വര്‍ണ്ണപ്രതിസന്ധി

നികുതിയടയക്കാത്തതും സ്രോതസ്സ് വെളിപ്പെടുത്താതുമായ സ്വര്‍ണ്ണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന വിധി പുറത്തുവന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായിട്ടുണ്ട്. കയ്യില്‍ സ്വര്‍ണ്ണമുള്ളവര്‍ സ്വര്‍ണ്ണം വിറ്റഴിക്കാനും പണം കൈവശമുള്ളവര്‍ സ്വര്‍ണ്ണം വാങ്ങാന്‍ തയ്യാറാവാത്ത അവസ്ഥയും ഉണ്ടാകുന്നതോടെ രാജ്യത്ത് സ്വര്‍ണ്ണവിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കും.

ഇന്ത്യയ്ക്ക് എന്തുസംഭവിക്കും

ഇന്ത്യയ്ക്ക് എന്തുസംഭവിക്കും

ലോകത്തിലെ രണ്ടാമത്തെ സ്വര്‍ണ്ണ ഉപഭോഗരാജ്യമാണ് ഇന്ത്യ. രാജ്യത്ത് പ്രതിവര്‍ഷം വിപണനം നടക്കുന്ന ആകെ സ്വര്‍ണ്ണത്തിന്റെ മൂന്നിലൊരു ശതമാനം കള്ളപ്പണം ഉപയോഗിച്ചാണ് വാങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ഈ സാഹചര്യത്തില്‍ വന്‍തോതിലുള്ള നികുതി തട്ടിപ്പാണ് രാജ്യത്ത് നടക്കുന്നത്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതോടെ കള്ളപ്പണം ഉപയോഗിച്ച് വ്യാപകമായി സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയം സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത്.

 സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കില്‍

സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കില്‍

തന്റെ പക്കലുള്ള സ്വര്‍ണ്ണത്തിന് ഉറവിടം കാണിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം 30 ശതമാനം നികുതി, 60 ശതമാനം സര്‍ച്ചാര്‍ജ്ജ്, 25 സെസ് എന്നിങ്ങനെയുള്ള തുക ആ വ്യക്തിയില്‍ നിന്ന് ഈടാക്കാമെന്നും ആദായനികുതി വകുപ്പ് നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

നികുതിയടച്ചാല്‍ ഭയക്കേണ്ട

നികുതിയടച്ചാല്‍ ഭയക്കേണ്ട

നികുതി അടച്ചതും സ്രോതസ്സ് വെളിപ്പെടുത്താവുന്നതുമായ സ്വര്‍ണം സൂക്ഷിക്കുന്നതിന് പരിധിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് തെറ്റായി വ്യാഖ്യാനിയ്ക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കേന്ദ്രം വിശദീകരണവുമായു രംഗത്തെത്തിയത്.

 കേരളത്തില്‍

കേരളത്തില്‍

സ്വര്‍ണ്ണത്തെ നിക്ഷേപമായും ആഭരണമായും ആശ്രയിക്കുന്ന കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സര്‍ക്കാരിനെയാവും പ്രതികൂലമായി ബാധിക്കുക. ജനങ്ങള്‍ സ്വര്‍ണ്ണം വാങ്ങുന്നത് ക്രമാതീതമായി വെട്ടിച്ചുരുക്കുകയും കൈവശമുള്ള സ്വര്‍ണ്ണം വിറ്റഴിക്കാനുള്ള ശ്രമവും ആരംഭിക്കുന്നതോടെ സംസ്ഥാനത്തിന് നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനം കുറയും

സ്വര്‍ണ്ണക്കുറികള്‍ക്ക് എന്ത് സംഭവിക്കും

സ്വര്‍ണ്ണക്കുറികള്‍ക്ക് എന്ത് സംഭവിക്കും

സ്വര്‍ണ്ണം കൈവശം വയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം സ്വര്‍ണ്ണക്കുറിയില്‍ ചേര്‍ന്നവരെയും സ്വകാര്യ കമ്പനികള്‍ നടത്തുന്ന ചിട്ടി വഴി സ്വര്‍ണ്ണം വാങ്ങിയവര്‍ക്കും തിരിച്ചടിയാവും.

English summary
Amendments to the I-T laws do not seek to tax inherited gold and jewellery as also those items that are purchased through disclosed or agriculture income, the government said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X