കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയ്ക്കറിയോ ഇത് അമിതാഭ് ബച്ചനാണെന്ന്..നാല് കിലോമീറ്ററോളം കടുവയെ പേടിച്ചോടി..

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: പാവം കടുവയ്ക്ക് എന്തറിയാം, ഒന്നും ചെയ്യരുത് ഇത് നമ്മുടെ പ്രശസ്ത താരമാണെന്ന് കടുവയോട് പറയാന്‍ പറ്റുമോ? സംഭവം വേറൊന്നുമല്ല, നാഷണല്‍ പാര്‍ക്കില്‍ പോയ നമ്മുടെ ബിഗ് ബിക്ക് പണി കിട്ടി. കടുവ ഒന്നു വെള്ളം കുടിപ്പിച്ചു എന്നു തന്നെ പറയാം. തലനാരിഴയ്ക്കാണ് കടുവയില്‍ നിന്ന് അമിതാഭ് ബച്ചന്‍ രക്ഷപ്പെട്ടത്.

മുംബൈ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ കാഴ്ച കാണാന്‍ പോയതായിരുന്നു അമിതാഭ് ബച്ചന്‍. വനത്തിലെ കാഴ്ചകളൊക്കെ കണ്ട് മടങ്ങി വരുമ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ഭാഗ്യത്തിന് താരം വണ്ടിയിലായിരുന്നു. നാല് കിലോമീറ്ററോളം കടുവ അമിതാഭ് ബച്ചനൊപ്പം ഓടി.

amitabhbachchan

വണ്ടിയുടെ പുറകില്‍ കടുവ രോക്ഷാകുലനായി പായുകയായിരുന്നു. എത്ര വലിയ താരമാണെങ്കിലും അമിതാഭ് ബച്ചന്‍ ശരിക്കും ഒന്ന് പേടിച്ചു കാണും. വന്യജീവി സംരക്ഷണത്തോടനുബന്ധിച്ചാണ് അമിതാഭ് ബച്ചന്‍ വന്യജീവി സങ്കേതത്തില്‍ പോയത്. ട്വിറ്ററില്‍ അദ്ദേഹം ചിത്രങ്ങളും പോസ്റ്റ് ചെയ്തു.

tiger

ത്രില്ലിംഗ് ഡേ എന്നു പറഞ്ഞാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമൊന്നു പേടിച്ചെങ്കിലും പിന്നീട് ആ നിമിഷങ്ങള്‍ താരം ആസ്വദിച്ചു എന്നാണ് പറയുന്നത്.

English summary
It was Big B vs Big Cat on Tuesday. Amitabh Bachchan had quite a thrilling day after being 'chased' by a tiger for four kms in Mumbai's Sanjay Gandhi National Park Reserve.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X