കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

  • By Aiswarya
Google Oneindia Malayalam News

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി സംശയം താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

തന്റെ അക്കൌണ്ട് ആരോ ഹാക് ചെയ്‌തെന്നും ഫോളോ ചെയ്യുന്ന അക്കൌണ്ടുകളുടെ പട്ടികയിലേക്ക് ചില രതി സൈറ്റുകളും കടന്നു കൂടിയിട്ടുണ്ടെന്നും അമിതാഭ് ട്വീറ്റ് ചെയ്തു. ഇത് ചെയ്തവരാരാണെങ്കിലും തനിക്കിത് വേണ്ടെന്നും മറ്റ് വല്ലവരുടെയും അക്കൌണ്ടില്‍ ഈ പരീക്ഷണമാകാമെന്നും ബിഗ് ബി ടിറ്റ്വറില്‍ കുറിച്ചു.

amitabh-bachchan

ട്വിറ്റര്‍ അക്കൌണ്ട് ഉടമകള്‍ ചില ആപ്പുകള്‍ക്ക് പ്രവേശനം അനുവദിച്ചാലും ഇത്തരത്തില്‍ സംഭവിക്കാറുണ്ടെന്നും അതിനാല്‍ തന്നെ അമിതാഭിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ഇപ്പോള്‍ ഉറപ്പിക്കാനാകില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്

വാര്‍ത്തകള്‍ അറിയിക്കാന്‍ അമിതാഭ് ബച്ചന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ട്വിറ്ററിനെയാണ്. ട്വിറ്ററില്‍ സജീവ സാന്നിധ്യമുള്ള അപൂര്‍വ്വം ചില ബോളിവുഡ് താരങ്ങളില്‍ ഒരാളുമാണ് അമിതാഭ് ബച്ചന്‍. 16.6 മില്യന്‍ ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ അമിതാഭിനുള്ളത്.

English summary
Megastar Amitabh Bachchan, who is an active user of social networking services, says his Twitter handle has been hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X