കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതാഭ് ബച്ചന് മാരകമായ രോഗമെന്ന് വെളിപ്പെടുത്തല്‍, ആരോഗ്യ നില വഷളായോ?

  • By Siniya
Google Oneindia Malayalam News

മുംബൈ: ബോളിവുഡിലെ ബിഗ് ബിക്ക് മാരകമായ രോഗമെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യം അറിയിച്ചത് അമിതാഭ് ബച്ചന്‍ തന്നെയാണ്. മുംബൈയില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് വെളിപ്പെടുത്തല്‍.

കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമുണ്ടെന്നും ഇതിന് പതിവായി ചികിത്സ തേടിവരികയാണെന്നും ബച്ചന്‍ മുംബൈയില്‍ പറഞ്ഞു. 1983 ല്‍ പുറത്തിറങ്ങിയ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഉണ്ടായ അപകടത്തിലാണ് രോഗം പിടിപ്പെട്ടത്. എന്നാല്‍ ഇത് തിരിച്ചറിയുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

 ഗുരുതരമായ രോഗം

ഗുരുതരമായ രോഗം

ബിഗ് ബിക്ക് കരളിനെ ബാധിക്കുന്ന ഗുരുതരമായ ലിവര്‍ സിറോസിസ് രോഗം ഉണ്ടെന്നും ഇതിന് പതിവായി ചികിത്സ തേടി വരികയാണെന്നുമാണ് ബച്ചന്റെ വെളിപ്പെടുത്തല്‍.

ആരോഗ്യ നില വഷളാകാന്‍ കാരണം

ആരോഗ്യ നില വഷളാകാന്‍ കാരണം

1983 ല്‍ പുറത്തിറങ്ങിയ കൂലി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അപകടം സംഭവിച്ചതാണ് ആരോഗ്യനില വഷളാകാന്‍ കാരണം. അപകടം സംഭവിച്ചപ്പോള്‍ രക്തദാനത്തിലൂടെയാണ് രോഗം പകര്‍ന്നത്.

രോഗം പകര്‍ന്നത്

രോഗം പകര്‍ന്നത്

അപകടം സംഭവിച്ചപ്പോള്‍ രക്തദാനത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജീവന്‍ നിലനിര്‍ത്താന്‍ 60 കുപ്പിയോളം രക്തം വേണ്ടി വന്നു.

 രോഗം കണ്ടുപിടിച്ചത്

രോഗം കണ്ടുപിടിച്ചത്

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹെപ്പറ്റേറ്റീസ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. അപ്പോഴേക്കും വൈകിയിരുന്നുവെന്നും അമിതാഭ് ബച്ചന്‍

 ജീവന്‍ നിലനിര്‍ത്തുന്നത്

ജീവന്‍ നിലനിര്‍ത്തുന്നത്

കരളിന്റെ 25 ശതമാനം പ്രവര്‍ത്തനം കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 75 ശതമാനവും രോഗം കാര്‍ന്നു തിന്നുവെന്നും ബച്ചന്‍ പറഞ്ഞു.

ചികിത്സ - പരിശോധന

ചികിത്സ - പരിശോധന

ചികിത്സയും പരിശോധനയും മുടങ്ങാതെ തുടരുന്നതിനാല്‍ ഇപ്പോഴും പൊതുപരിപാടിയിലും സിനിമയിലും സജീവമാകാന്‍ കഴിയുന്നു.

English summary
amithabh bachan critically ill, revealed by big b
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X