കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരഞ്ഞുതളര്‍ന്ന് തമിഴ്‌നാട്... മറീന ബീച്ചില്‍ എംജിആറിനടുത്ത് ജയലളിത ഇനി സുഖമായുറങ്ങും, അമ്മേ വിട!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: ജയ ജയ ജയ ജയഹേ...! അവസാനഗാനവും ആചാരവെടിയും മുഴക്കി പാടി തമിഴ്‌നാട് ജയലളിതയെ യാത്രയാക്കി. ഇദയക്കനി, പുരൈട്ചി തലൈവി, അമ്മ.. തമിഴ്‌നാട് പല പേരുകളില്‍ അവരെ വിളിച്ചു. അവരോ, ജന്മനാടായ മൈസൂരിനെയും വിട്ട് തമിഴ്മകളായി. മറ്റെന്തിനെക്കാളും തമിഴ്മക്കളെ സ്‌നേഹിച്ചു അവരുടെ കാവലാളായി.

Read Also: നാടകാന്തം പാതിരാത്രി പനീര്‍ശെല്‍വത്തിന്റെ സത്യപ്രതിജ്ഞ.. ജയയുടെ പിന്‍ഗാമിയെ തീരുമാനിച്ചത് ബിജെപി?

അവസാനമായി ജയലളിതയെ ഒന്ന് കാണാന്‍ ആയിരങ്ങളാണ് രാജാജി ഹാളിലെത്തിയത്. പലര്‍ക്കും അമ്മയെ ഒന്ന് കാണാന്‍ പോലും കിട്ടിയില്ല. അവര്‍ ആര്‍ത്തുവിളിച്ചു. അമ്മയ്ക്ക് വേണ്ടി കരഞ്ഞു. പിന്‍വിളി വിളിച്ചവരെ ബാക്കിയാക്കി ജയ മറീന ബീച്ചിലേക്ക്. 1987 ല്‍ എം ജി ആറിനെ ഇതുപോലെ കൊണ്ടുപോകുമ്പോള്‍ ശവമഞ്ചത്തില്‍ നിന്നും വലിച്ചിറക്കപ്പെട്ട അതേ വഴികളിലൂടെ...

Read Also: എന്തുകൊണ്ട് ജയലളിതയ്ക്ക് വേണ്ടി തമിഴര്‍ ജീവന്‍ കൊടുക്കും? ഇതാ ജയയുടെ ജനപ്രിയ പദ്ധതികള്‍!

നാല് മുപ്പതോടെയാണ് രാജാജി ഹാളില്‍ നിന്നും വിലാപയാത്ര മറീന ബീച്ചിലേക്ക് പുറപ്പെട്ടത്. ആഗ്രഹിച്ചത് പോലെ, മറീന ബീച്ചില്‍ എം ജി ആര്‍ സ്മാരകത്തിന് സമീപത്ത് ജയലളിത ഇനി സുഖമായുറങ്ങും. വിവാദങ്ങള്‍ക്കും കേസുവാദങ്ങള്‍ക്കും ചെവി കൊടുക്കാതെ...

വിങ്ങിക്കരഞ്ഞ് തമിഴകം

വിങ്ങിക്കരഞ്ഞ് തമിഴകം

അടക്കാനാവാത്ത സങ്കടത്തില്‍ ആര്‍ത്ത് കരയുകയാണ് തമിഴ്മക്കള്‍. തമിഴകത്തിന്റെ അമ്മ എന്ന വിളിപ്പേര് അന്വര്‍ഥമാക്കും വിധമുള്ള ആള്‍ക്കൂട്ടമാണ് മറീന ബീച്ചിലേക്ക് ഒഴുകിയെത്തിയത്. മറീന ബീച്ച് പരിസരത്ത് തിങ്ങിക്കൂടിയ ജനക്കൂട്ടം ഒരു മനസായി ജയലളിതയ്ക്ക് യാത്രാമൊഴിയേകി.

ഔദ്യോഗിക ബഹുമതികളോടെ

ഔദ്യോഗിക ബഹുമതികളോടെ

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ജയലളിതയുടെ അന്ത്യകര്‍മങ്ങള്‍ നടന്നത്. സ്വന്തം പേരെഴുതിയ പെട്ടിയില്‍ മൃതദേഹം കിടത്തിയ ശേഷം ആചാരവെടി മുഴങ്ങി. പിന്നീട് ഒരു നിമിഷം മൗമായി നിന്നു. ശേഷം ഒരു പ്രിയപ്പെട്ടവരെല്ലാം ജയലളിതയ്ക്ക് വിട പറഞ്ഞു.

 ആഗ്രഹിച്ചത് പോലെ തന്നെ

ആഗ്രഹിച്ചത് പോലെ തന്നെ

മറീന ബീച്ചിലെ എം ജി ആര്‍ സ്മാരകത്തിന് സമീപത്താണ് ജയലളിതയും അന്ത്യവിശ്രമം കൊള്ളുന്നത്. എം ജി ആറിന്റെ മൃതദേഹം സംസ്‌കരിച്ച അണ്ണാ സ്‌ക്വയറില്‍ തന്നെ തന്നെയും അടക്കണമെന്ന് ജയലളിത ആഗ്രഹിച്ചിരുന്നു. സിനിമയിലൂടെ ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് എം ജി ആറാണ്.

പ്രമുഖരെല്ലാം പങ്കെടുത്തു

പ്രമുഖരെല്ലാം പങ്കെടുത്തു

ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചെന്നൈയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാരായ ഒ പനീര്‍ശെല്‍വം, പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, കെജ്രിവാള്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി ചെന്നൈയിലെത്തി. കേരളത്തില്‍ നിന്നും ഗവര്‍ണര്‍ പി സദാശിവം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ഉണ്ടായിരുന്നു

യഥാര്‍ഥ പോരാളിയെന്ന് രാഷ്ട്രപതി

യഥാര്‍ഥ പോരാളിയെന്ന് രാഷ്ട്രപതി

അവസാനശ്വാസം വരെ പോരാടിയ യഥാര്‍ഥ പോരാളിയാണ് ജയലളിത എന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജയലളിതയുടെ വിയോഗത്തില്‍ അഗാധമായു ദുഖമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുമായി ചെന്നൈയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കേണ്ടി വന്നു. പിന്നാലെ മറ്റൊരു വിമാനത്തിലാണ് അദ്ദേഹം ചെന്നൈയിലേക്ക് പറന്നത്.

നികത്താനാവാത്ത നഷ്ടം - നരേന്ദ്ര മോദി

നികത്താനാവാത്ത നഷ്ടം - നരേന്ദ്ര മോദി

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ വിടവാണ് ജയലളിതയുടെ നിര്യാണമെന്നാണ് പ്രധാനമന്ത്രി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞത്. ജയലളിതയുടെ മരണവിവരമറിഞ്ഞ് മോദി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈയിലെത്തി. രാജാജി ഹാളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ച അദ്ദേഹം സംസ്‌കാര ചടങ്ങുകള്‍ കൂടി കഴിഞ്ഞ ശേഷമാണ് ദില്ലിയിലേക്ക് തിരിച്ചത്.

English summary
Amma's final journey begins, burial at MGR memorial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X