കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്രയ്ക്ക് ചീപ്പാണോ ഇന്ത്യ!!അശ്ലീലത്തിന് മുന്‍പന്തിയില്‍ അമൃത്സര്‍, ആലപ്പുഴയും തൃശ്ശൂരും മോശമല്ല

Google Oneindia Malayalam News

ദില്ലി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ മുമ്പില്‍ അമൃത്സറെന്ന് കണ്ടെത്തല്‍. രണ്ടാം സ്ഥാനത്ത് ദില്ലിയാണുള്ളത്. സര്‍ക്കാര്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുള്ളത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കാണുന്നതും ഷെയര്‍ ചെയ്യുന്നതും ഗുരുതരമായ കുറ്റമാണെന്നിരിക്കെ നിയമം ലംഘിച്ച് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിലങ്ങുതടിയാവുന്നത് വിദേശ സെര്‍വ്വറുകളാണ്. വിദേശ സ്ഥാപിച്ചിട്ടുള്ള ഇത്തരം സെര്‍വ്വറുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രാപ്തമായ നിയമങ്ങളുടെ അഭാവവും പ്രശ്‌നം ഗുരുതരമാക്കുന്നു.

കേരളവും പിന്നിലല്ല

കേരളവും പിന്നിലല്ല

കുട്ടികളുള്‍പ്പെടെ ലൈംഗിക ചൂഷണത്തിന്റെ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുന്ന കാര്യത്തില്‍ അമൃത്സര്‍, ലക്‌നൗ, ആലപ്പുഴ, തൃശ്ശൂര്‍ എന്നീ നഗരങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.

 കുത്തനെയുള്ള വര്‍ധനവ്

കുത്തനെയുള്ള വര്‍ധനവ്

2016 ജൂലൈ ഒന്നുമുതല്‍ 2017 ജനുവരി 15 വരെയുള്ള കാലയളവിനുള്ളില്‍ 4.3 ലക്ഷം അശ്ലീല ചിത്രങ്ങളുടെ ഫയലുകളാണ് ഷെയര്‍ ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ദില്ലിയും മൂന്നാം സ്ഥാനത്ത് ലക്്‌നൗവും ആണുള്ളത്.

ശ്രദ്ധ തെറ്റിയ്ക്കാന്‍ ശ്രമം

ശ്രദ്ധ തെറ്റിയ്ക്കാന്‍ ശ്രമം

രാജ്യത്തുള്ള ഐപി അഡ്രസുകളില്‍ നിന്ന് ഇത്തരം വീഡിയോകള്‍ കാണുന്നതും ഷെയര്‍ ചെയ്യുന്നതും കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഐപി അഡ്രസ് ഉപയോഗിച്ച് ഇവ ചെയ്യുന്നവര്‍ ട്രാക്ക് ചെയ്യുന്നത് തടയുന്നതിന് വേണ്ടി ദി ഒണിയന്‍ റൂട്ടര്‍ എന്ന സങ്കേതം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ചൈല്‍ഡ് പോണ്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത് സോഷ്യല്‍മീഡിയയിലെ പ്രൈവറ്റ് ഗ്രൂപ്പുകള്‍ വഴിയാണെന്ന് കണ്ടെത്തിയത്. 2015-2016 വര്‍ഷത്തില്‍ കേസുകളാണ് കുട്ടികളുള്‍പ്പെട്ട 1,540 ഓണ്‍ലൈന്‍ ലൈംഗിക അതിക്രമ കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്റര്‍പോള്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏഴ് വര്‍ഷം തടവ്

ഏഴ് വര്‍ഷം തടവ്

നിലവിലുള്ള നിയമപ്രകാരം കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും ഷെയര്‍ ചെയ്യുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതും പത്ത് ലക്ഷം വരെ പിഴ ലഭിക്കാവുന്ന കുറ്റവുമാണ്.

സെര്‍വറുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നു

സെര്‍വറുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നു

ഇന്ത്യയില്‍ ഇന്റെര്‍നെറ്റ് വഴി പലരും അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും ഇവയുടെ സെര്‍വ്വറുകള്‍ വിദേശരാജ്യങ്ങളിലായതാണ് പ്രശ്‌നം. ഇതിനെതിരെ നടപടി സ്വീകരിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ട്രാന്‍സ് നാഷണല്‍ പൊലീസ് ഫോഴ്‌സ് അനിവാര്യമാണെന്നാണ് വിദഗ്ദാഭിപ്രായം.

ചൂഷണം തടയാന്‍

ചൂഷണം തടയാന്‍

കുട്ടികള്‍ക്കെതിരെ ഓണ്‍ലൈനില്‍ നടക്കുന്ന ലൈംഗിക അതിക്രമം തടയുന്നതിനായി ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍, സാങ്കേതിക വിദഗ്ദര്‍, എന്‍ജിഒകള്‍ കേന്ദ്ര മന്ത്രാലയങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദഗ്ദര്‍ എന്നിവരുള്‍പ്പെട്ട നാഷണല്‍ ദേശീയ സഖ്യം രൂപീകരിക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 വിസ നിയന്ത്രണങ്ങള്‍

വിസ നിയന്ത്രണങ്ങള്‍

ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കും രാജ്യത്ത് പ്രവേശനം നിഷേധിക്കണമെന്നും വിസ നിഷേധിക്കണമെന്നും നേരത്തെ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന് വേണ്ടി മനേകാ ഗാന്ധി വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

English summary
Recent government data shows the rot runs deeper: alongside metros, many of India's tier-II cities are among the worst lot on surfing and sharing of child sexual abuse material (CSAM). Amritsar, Lucknow, Alappuzha and Thrissur were among the 10 worst cities where CSAM was shared on multiple occasions in the past six months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X