കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറുപോലെ വീട്ടില്‍ പാര്‍ക്ക് ചെയ്താല്‍ മതി;സ്ത്രീപീഡനം ഇല്ലാതാക്കാന്‍ സ്പീക്കറുടെ കുറുക്കുവഴി

Google Oneindia Malayalam News

ഹൈദരാബാദ്: സ്ത്രീകളെ കാറിനോടുപമിച്ച് വിവാദ പ്രസ്താവനയുമായി ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കര്‍. തെലുഗു ദേശം പാര്‍ട്ടി നേതാവും സ്പീക്കറുമായ കൊടേല ശിവപ്രസാദാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളത്.

എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെയുള്ള പ്രസ്താവന വിവാദമാകുമെന്ന ഭയന്ന സ്പീക്കര്‍ സ്ത്രീകള്‍ വിദ്യാഭ്യാസം നേടരുതെന്നോ ജോലി സ്വന്തമാക്കരുതെന്നോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കൊടേല വിശദീകരിച്ചു. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്പീക്കറുടെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

റോഡായാല്‍ ആക്‌സിഡന്റുണ്ടാവും

കാറ് റോഡില്‍ ഓടിയ്ക്കുകയാണെങ്കില്‍ ആക്‌സിഡന്റ് ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അതുപോലെ മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ വീട്ടമ്മമാരായി കഴിഞ്ഞിരുന്നപ്പോള്‍ പീഡനം പോലുള്ള അതിക്രമങ്ങളില്‍ നിന്ന് സുരക്ഷിതരാണെന്നും സ്പീക്കര്‍ വാദിയ്ക്കുന്നു. എന്നാല്‍ വിവേചനത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്നില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാഭ്യാസവും ജോലിയും പ്രശ്‌നക്കാരോ

വിദ്യാഭ്യാസവും ജോലിയും പ്രശ്‌നക്കാരോ

ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ വിദ്യാഭ്യാസവും തൊഴിലും നേടുകയും ചെയ്യുന്നതായും സമൂഹത്തില്‍ കൂടുതല്‍ തുറന്നുകാട്ടുന്നിടത്തോളം കാ പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമെന്നും സ്പീക്കര്‍ പറയുന്നു.

സുരക്ഷിതം വീട് മാത്രം

സ്ത്രീകള്‍ക്ക് സുരക്ഷിതരായിരിക്കാനുള്ള മികച്ച മാര്‍ഗ്ഗം വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണെന്നും സ്പീക്കര്‍ പറഞ്ഞുവയ്ക്കുന്നു. ന്യൂസ് മിനുറ്റിനെ ഉദ്ധരിച്ച് ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവാദത്തിലാവുമെന്ന് ഭയം

തന്റെ പ്രസ്താവന വിവാദത്തിലാവുമെന്ന് ഭയന്ന സ്പീക്കര്‍ പിന്നീട് പ്രസ്താവന മയപ്പെടുത്തുകയും ചെയ്തു. സ്ത്രീകള്‍ വിദ്യാഭ്യാസം നേടരുതെന്നോ ജോലി സമ്പാദിക്കരുതെന്നോ അല്ല താന്‍ ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി തടിതപ്പുകയായിരുന്നു.

വിമര്‍ശനത്തില്‍ കുടുങ്ങി

മാധ്യമങ്ങള്‍ക്ക് മുമ്പാകെയുള്ള പ്രസ്താവനയുടെ വീഡിയോ പ്രചരിച്ചതോടെ സ്പീക്കറെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

English summary
Kodela Siva Prasad Rao, the Andhra Pradesh speaker of the Telugu Desam Party, was addressing a press conference when he compared women to cars. He said that if car is driven on the road, then there are chances of it meeting with an accident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X