കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ പടനയിക്കുമെന്ന് അണ്ണാ ഹസാരെ

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി അഴിമതിവിരുദ്ധ നേതാവ് അണ്ണാ ഹസാരെ. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് ഇതുവരെയും വാക്കു പാലിക്കാത്ത മോദി സര്‍ക്കാരിനെതിരെ തുറന്ന പോരിനൊരുങ്ങുകയാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു. പാര്‍ട്ടി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഹസാരെ വ്യക്തമാക്കി.

ഭരണത്തിലേറി നൂറു ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെ കൊണ്ടു വരാമെന്നാണ് മോദി ജനങ്ങള്‍ക്ക് വാക്കു തന്നത്. എന്നാല്‍ ഭരണത്തിലേറി എട്ടു മാസം കഴിഞ്ഞിട്ടും അഴിമതിക്കെതിരെയുള്ള നീക്കങ്ങള്‍ക്കും ലോക്പാല്‍ ബില്ലിനും മോദി ഒരു പ്രാധാന്യവും കല്‍പ്പിച്ചിട്ടില്ലെന്ന് ഹസാരെ പറയുന്നു.അതുകൊണ്ടു തന്നെ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

anna-hazare

കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരുമെന്നും അതില്‍ നിന്നും പതിനഞ്ച് ലക്ഷം വീതം ജനങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന് പതിനഞ്ച് രൂപ പോലും നിക്ഷേപിക്കാന്‍ ഇതുവരെ കവിഞ്ഞിട്ടില്ലെന്നാണ് ഹസാരെ ആരോപിക്കുന്നത്.

അതേസമയം അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ കൂടെയുണ്ടായിരുന്ന അരവിന്ദ് കെജ്രിവാളിനെക്കുറിച്ചോ കിരണ്‍ ബേദിയെക്കുറിച്ചോ ഹസാരെ ഒന്നും പറഞ്ഞില്ല. ഇവരെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും രാജ്യത്തെക്കുറിച്ചാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നും ഹസാരെ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരെ തെരഞ്ഞെടുക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും ഹസാരെ വ്യക്തമാക്കി.

English summary
Anna Hazare warned of staging a protest against the Modi government.The protest will be staged as the Modi government has failed its promises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X