കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രായ് വെബ്‌സൈറ്റ് അനോണിമസ് ഹാക്കു ചെയ്തു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യയുടെ (ട്രായ്) വെബ്‌സൈറ്റ് അനോണിമസ് ഇന്ത്യ ഹാക്കു ചെയ്തു. നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കുന്ന നീക്കത്തിനെതിരെ ട്രായ്ക്ക് ഇമെയില്‍ അയച്ച ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇമെയില്‍ ഐഡി പരസ്യമായതില്‍ പ്രതിഷേധിച്ചാണ് വെബ്‌സൈറ്റ് ഹാക്കു ചെയ്തത്.

സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം അനോണിമസ് ഇന്ത്യ ഏറ്റെടുത്തു. അനോണിമസ് ഇന്ത്യ ട്വിറ്ററിലൂടെയാണ് ഇത് സ്ഥിതീകരിച്ചത്. സൈറ്റുകള്‍ ഇനിയും ഹാക്ക് ചെയ്യുമെന്നും അനോണിമസ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

anonymous.jpg -Properties

നെറ്റ് ന്യൂട്രാലിറ്റ് അട്ടിമറിക്കുന്നതിനെതിരെ ഇമെയില്‍ അയച്ച പത്ത് ലക്ഷത്തിലധികം പേരുടെ ഇമെയില്‍ ഐഡികള്‍ ട്രായ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്ന് ആരോപിച്ചാണ് ഹാക്കിംഗ്. എന്നാല്‍ ഏതാനും മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ ട്രായ് സൈറ്റ് തിരിച്ചു പടിച്ചു

ഇമെയില്‍ ഐഡികള്‍ പുറത്ത് വിട്ടത് സ്പാം മെയില്‍ അയയ്ക്കുന്നവര്‍ക്കും സഹായകമാകുമെന്ന് അനോണിമസ് ആരോപിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് ട്രായ് നെറ്റ് ന്യൂട്രാലിറ്റി കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പ്രസിദ്ധീകരിച്ചത്.

English summary
hacker group Anonymous India has brought down TRAI's official website after the Indian telecom regulator publicly released the list of email IDs from which it received responses on Net Neutrality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X