കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബത്തിന് നല്‍കണമെന്ന് പിഡിപി എംഎല്‍എമാര്‍

  • By Aiswarya
Google Oneindia Malayalam News

കാശ്മീര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബത്തിന് തിരികെ നല്‍കണം എന്ന ആവശ്യവുമായി ജമ്മുകാശ്മീര്‍ പിഡിപി എംഎല്‍മാര്‍ രംഗത്ത് .പാക്കിസ്ഥാനും ഹുറിയത്ത് നേതാക്കളുമാണ് ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് സുഗമമാക്കിയത് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിഡിപി നേതാക്കള്‍ പുതിയ വിവാദവുമായി എത്തിയിരിക്കുന്നത്

പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗരുവിന്റെ ഭൗതിക ശരീരം അദ്ദേഹത്തിന്റെ കുടും ബത്തിന് വിട്ടു നല്‍കണം എന്നതാണ് എം എല്‍ എ മാരുടെ ആവശ്യം. 2013 ഫെബ്രുവരി 9 നാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.കുടുംബത്തെ അറിയിക്കാതെ രാഷ്ട്രപതി ദയാഹര്‍ജി തളളിയ ഉടനെ തന്നെ വിധി നടപ്പാക്കിയത് എറെ വിവാദമായിരുന്നു.പിന്നീട് മൃതദഹം ബന്ധുക്കള്‍ക്ക് കൈമാറാതെ ജയിലില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു.

afzal-guru-

പിഡിപിയുടെ നിയമജ്ഞന്‍ എഞ്ചീനീയര്‍ റഷീദ് തയ്യാറാക്കിയ പ്രസ്ഥാനവയുടെ പിന്‍ബലത്തേടെയാണ് എം എല്‍മാര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതെ ആവശ്യം ഉന്നയിച്ച് എഞ്ചിനീയര്‍ റഷീദ് ഇതിനും മുന്‍പും രാഗത്തെത്തിയിരുന്നു.

അഫ്‌സല്‍ ഗുരുവിനോട് അനീതിയാണ് ഇന്ത്യ കാണിച്ചതെന്നും വളരെ മോശമായാണ്പെരുമാറിയതെന്നും എഞ്ചീനീയര്‍ റഷീദ്പ്രസ്താവനയില്‍ പറയുന്നുണ്ട്.ബിജെപി ഭീകരവാദിയായാണ് അഫ്‌സല്‍ ഗുരുവിനെ കാണുന്നതെന്നും അങ്ങനെയല്ലെന്ന് തെളിയാക്കാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പിഡിപിബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റ തൊട്ടടുത്ത ദിവസമാണ് എം എല്‍മാര്‍ ആവശ്യം ഉയര്‍ത്തയിരിക്കുന്നത്.

English summary
A group of MLAs of PDP, which is an ally of BJP in J&K, has demanded that the mortal remains of Parliament attack convict Afzal Guru be returned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X