കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ ഉറമ്പു കടിച്ച് മരിച്ചെന്ന്, അധികാരികള്‍ കേള്‍ക്കുന്നില്ലേ?

  • By ഭദ്ര
Google Oneindia Malayalam News

വിജയവാഡ: സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ ഉറമ്പു കടിച്ചാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍. പ്രവസം കഴിഞ്ഞ് നാല് ദിവസം മാത്രമായ അജയ്-ലക്ഷ്മി ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് കൊല്ലപ്പെട്ടത്.

ഗുണ്ടൂര്‍ ജില്ലയിലെ പഴയ സര്‍ക്കാര്‍ ആശുപത്രിയിലാണ് ലക്ഷ്മി കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ ലക്ഷമി കണ്ടത്. കുഞ്ഞിന്റെ ശരീരത്തില്‍ പാടുകളും ശ്രദ്ധിച്ചിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ഇന്‍ക്യുബേറ്ററില്‍ പ്രവേശിപ്പിചെങ്കിലും കുട്ടി മരിച്ചിരുന്നു.

 pagespeed-ic-dd3xntd7f

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പറയുന്ന കാരണം നാട്ടുക്കാരും ബന്ധുക്കളും വിശ്വസിക്കുന്നില്ല. കുട്ടിയുടെ ചികിത്സയില്‍ വന്ന പിഴവുകളാണോ എന്നും സംശയിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

എന്നാല്‍ കുട്ടി ഉറുമ്പ് കടിച്ചു തന്നെയാണ് മരിച്ചതെന്ന് അടുത്ത ബന്ധുക്കല്‍ ഉറപ്പിച്ച് പറയുന്നതില്‍ ദുരൂഹതയുണ്ട്. കഴിഞ്ഞ ദിവസത്തില്‍ കുഞ്ഞിന്റെ ശരീരത്തിലേക്ക് എന്തോ ദ്രാവകം കുപ്പിയില്‍ നിന്നും വീണു എന്നും ഇതില്‍ നിന്നാണ് ഉറുമ്പ് കടിച്ചത് എന്നുമാണ് വീട്ടുക്കാര്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ..

English summary
A four-day-old baby boy died under mysterious circumstances at the old government hospital here on Monday. There were injury marks on the baby’s body and family members said that the infant had died of ant bites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X