കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഹിഷ്ണുത: ആമിര്‍ ഖാന്‍ മാത്രമല്ല.... നമ്മുടെ എആര്‍ റഹ്മാനും അങ്ങനെ അനുഭവിച്ചിട്ടുണ്ട്

Google Oneindia Malayalam News

പനാജി: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിയ്ക്കുന്നു എന്ന ആമിര്‍ ഖാന്റെ പരാമര്‍ശമാണ് ഇപ്പോഴത്തെ വിവാദം. മക്കളുടെ സുരക്ഷയോര്‍ത്ത് രാജ്യം വിടുന്നതിനെ കുറിച്ച് പോലും ഭാര്യ ചോദിച്ചതായി ആമിര്‍ പറഞ്ഞിരുന്നു.

രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാര വിതരണ വേദിയില്‍ വച്ചായിരുന്നു ആമിര്‍ ഇക്കാര്യം പറഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ വിവാദം ആളിക്കത്തി. ഇപ്പോള്‍ ആമിറിന്റെ മേലാണ് 'പൊങ്കാല'. എന്നാല്‍ ആമിര്‍ ഖാന്റെ അവസ്ഥയിലൂടെ കടന്നുപോയ മറ്റൊരു സെലിബ്രിറ്റി കൂടിയുണ്ട്.

എആര്‍ റഹ്മാന്‍ ആണ് ആ സെലിബ്രിറ്റി. എന്താണ് റഹ്മാന് നേരിടേണ്ടിവന്നത്? അദ്ദേഹം തന്നെ പറയുന്നു.

 അസഹിഷ്ണുത

അസഹിഷ്ണുത

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിയ്ക്കുകയാണെന്ന് ആമിര്‍ ഖാന്‍ പറഞ്ഞതാണ് വിവാദമായത്. മുമ്പ് ഷാറൂഖ് ഖാനും സമാനമായ പരാമര്‍ശം നടത്തിയത് വിവാജത്തിന് വഴിവച്ചിരുന്നു.

ആമിറും റഹ്മാനും

ആമിറും റഹ്മാനും

ആമിര്‍ ഖാന്‍ ഇപ്പോള്‍ അനുഭവിയ്ക്കുന്നതിന് സമാനമായ അവസ്ഥകളിലൂടെ താനും കടന്നുപോയിട്ടുണ്ടെന്നാണ് എആര്‍ റഹ്മാന്‍ പറയുന്നത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കവേയാണ് റഹ്മാന്റെ പ്രതികരണം.

ഫത് വയുടെ കഥ

ഫത് വയുടെ കഥ

'മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ഇറാനിയന്‍ സിനിമയുടെ സംഗീത സംവിധാനം ചെയ്തതിന്റെ പേരില്‍ എആര്‍ റഹ്മാനെതിരെ ഫത് വ പുറപ്പെടുവിച്ചിരുന്നു. മുംബൈയിലെ റാസ അക്കാദമിയുടെ വകയായിരുന്നു ഇത്.

 പ്രവാചകനെ അപമാനിച്ചോ?

പ്രവാചകനെ അപമാനിച്ചോ?

പ്രവാചകനെ അപമാനിയ്ക്കുന്നതാണ് സിനിമ എന്ന് പറഞ്ഞായിരുന്നു ഫത് വ പുറത്തിറക്കിയത്. എന്നാല്‍ റഹ്മാന്‍ ഇതിന് കൃത്യമായ മറുപടി നല്‍കിയിരുന്നു.

പരിപാടി റദ്ദാക്കി

പരിപാടി റദ്ദാക്കി

ഈ വിവാദം നിലനില്‍ക്കവേയാണ് റഹ്മാന്റെ രണ്ട് സംഗീത പരിപാടികള്‍ അവസാന നിമിഷം റദ്ദാക്കിയത്. ദില്ലിയിലേയും ഉത്തര്‍ പ്രദേശിലേയും മുഖ്യമന്ത്രിമാര്‍ പങ്കെടുക്കേണ്ട പരിപാടികളായിരുന്നു അവ.

ഘര്‍ വാപസി

ഘര്‍ വാപസി

റഹ്മാനെതിരെ ഫത് വ പുറത്തിറങ്ങിയപ്പോള്‍ തന്നെ വിശ്വ ഹിന്ദു പരിഷത്തും രംഗത്തിറങ്ങി. മതം മാറി ഘര്‍ വാപസി നടത്താനുള്ള സമയാണെന്നായിരുന്നു അവരുടെ വാദം.

അസഹിഷ്ണുത തന്നെ

അസഹിഷ്ണുത തന്നെ

താന്‍ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണെന്നാണ് റഹ്മാന്‍ തുറന്ന് പറയുന്നത്.

 അക്രമം വേണ്ട

അക്രമം വേണ്ട

ഒന്നും അക്രമാസക്തമാകരുതെന്നാണ് റഹ്മാന്‍ പിന്നീട് പറഞ്ഞത്. പരിഷ്‌കൃതരായ മനുഷ്യരാണ് നമ്മള്‍. ഏറ്റവും മികച്ച പരിഷ്‌കൃത സമൂഹം നമ്മുടേതാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണം എന്നും റഹ്മാന്‍ പറഞ്ഞു.

 എന്താണ് പ്രശ്‌നം?

എന്താണ് പ്രശ്‌നം?

ആമിര്‍ ഖാനും എആര്‍ റഹ്മാനും ഏതെങ്കിലും തരത്തില്‍ അസഹിഷ്ണുത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്‌നമാണോ? രാജ്യത്ത് അത്തരം ഒരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ടോ?

അന്വേഷിയ്ക്കണം, പരിഹരിയ്ക്കണം

അന്വേഷിയ്ക്കണം, പരിഹരിയ്ക്കണം

ആമിര്‍ ഖാന്‍ പാകിസ്താനിലേയ്ക്ക് പോകട്ടെ എന്ന് പറഞ്ഞ് അവസാനിപ്പിയ്ക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല രാജ്യത്ത് നടക്കുന്നത്. ഒരു വിഭാഗത്തിന് അസഹിഷ്ണുത സംബന്ധിച്ച് ആശങ്കകളുണ്ടെങ്കില്‍ അത് പരിഹരിയ്ക്കാനാണ് ഉത്തരവാദിത്തമുള്ളവര്‍ ശ്രമി്‌ക്കേണ്ടത്.

English summary
A R Rahman identifies with Aamir Khan, says he too faced similar situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X