കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരസേന റിക്രൂട്ട്‌മെന്‍ഫ് പരീക്ഷ: ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, 350 വിദ്യാര്‍ത്ഥികള്‍ പിടിയില്‍!!

നാഗ്പൂര്‍, താനെ, നാസിക് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 18 പേര്‍ പിടിയിലായത്

Google Oneindia Malayalam News

മുംബൈ: സൈനിക പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ 18 പേര്‍പോലീസ് കസ്റ്റഡിയില്‍. കരസേന റിക്രൂട്ട്‌മെന്റിനുള്ള ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്. സംഭവത്തില്‍ 350 വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികളെന്ന്
ഇന്ന് രാജ്യത്ത് ആറ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഞായറാഴ്ച നടക്കാനിരുന്ന പരീക്ഷ റദ്ദാക്കി. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം ഈടാക്കിയായിരുന്നു ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയത്.

ഗോവ, നാഗ്പൂര്‍, താനെ എന്നിവിടങ്ങളില്‍ നിന്നാണ് സിറ്റി പോലീസ് കുറ്റക്കാരെ പിടികൂടിയത്. ഞായറാഴ്ച രാവിലെ നടക്കാനിരുന്ന സൈനിക പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ശനിയാഴ്ച വൈകിട്ട് മുതല്‍ മഹാരാഷ്ട്രയയില്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് നാഗ്പൂര്‍, താനെ, നാസിക് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 18 പേര്‍ പിടിയിലായത്.

arrest-13

ചില പരീക്ഷാര്‍ത്ഥികള്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ സമീപത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും ഇരുന്ന് പകര്‍ത്തിയെഴുതുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ സംഭവവുമായി ബന്ധപ്പെട്ട് 350 ലധികം വിദ്യാര്‍ത്ഥികളെയും പോലീസ് പിടികൂടിയിരുന്നു. സംഭവം സൈനിക ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വിവിധ കേസുകളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഉന്നത സൈനിക സൈനികര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു. താനെ സിറ്റി പോലീസും താനെ ക്രൈം ബ്രാഞ്ചുമാണ് കേസന്വേഷിക്കുന്നത്. എന്നാല്‍ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം നടന്നെങ്കിലും സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

English summary
At least 18 persons have been nabbed from Goa and Nagpur by the Thane City Police in connection with an Army exam question paper that was leaked prior to an Army exam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X