കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ 14 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടോ? പാക് മാധ്യമങ്ങള്‍ ആഘോഷിക്കുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഒരു ജവാന് പോലും പരിക്കേറ്റിട്ടില്ലെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അത് സമ്മതിച്ച് തരാന്‍ പാകിസ്താന്‍ തയ്യാറല്ല.

കൂടുതൽ വാർത്തകൾ:

സര്‍ജിക്കല്‍ സ്‌ട്രൈക്കിനിടെ ഇന്ത്യന്‍ സൈനികനെ പിടികൂടിയെന്ന് പാകിസ്താന്‍... പക്ഷേ സംഗതി വേറെയാണ്

ആറ്റംബോംബ് ഇടുകയാണെങ്കില്‍ പാകിസ്താന്‍ ഇന്ത്യയില്‍ എവിടെയിടും? കൊച്ചിയിലും ഇടാം... അത്ര എളുപ്പമല്ല

പാകിസ്താനിലെ പ്രമുഖ മാധ്യമങ്ങളായ ദ നേഷനും ജിയോ ടിവിയും എല്ലാം പറയുന്നത് ഇന്ത്യയുടെ 14 ജവാന്‍മാര്‍ പാകിസ്താന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. മാത്രമല്ല എട്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് അധീന കശ്മീരില്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്.

എന്നാല്‍ ഇന്ത്യ ഇക്കാര്യങ്ങള്‍ പൂര്‍ണമായും നേിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ നാട്ടുകാര്‍ക്ക് ആവേശം പകരാന്‍ പാകിസ്താന്‍ കളിക്കുന്ന വൃത്തികെട്ട കളിയാണോ ഇത്? എന്തൊക്കെയാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്...?

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെ നടത്തിയിട്ടില്ലെന്നാണ് പാകിസ്താന്റെ വാദം. നടന്നത് നിയന്ത്രണ രേഖയിലെ പ്രകോപനമില്ലാത്ത ഇന്ത്യന്‍ ആക്രമണം മാത്രമായിരുന്നത്രെ.

14 സൈനികരെ

14 സൈനികരെ

ഇന്ത്യ നടത്തിയ ആക്രമണത്തിന് പാകിസ്താന്‍ നല്‍കിയ മറുപടിയില്‍ 14 ഇന്ത്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പാകിസ്താനിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിഫന്‍സ് അനലിസ്റ്റും വിരമിച്ച മേജര്‍ ജനറലും ആയ ഇജാസ് അഹമ്മദിനെ ഉദ്ധരിച്ചാണ് വാര്‍ത്ത.

രണ്ട് സ്ഥലങ്ങളിലായി

രണ്ട് സ്ഥലങ്ങളിലായി

രണ്ട് സ്ഥലങ്ങളിലായാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് എന്നാണ് പാകിസ്താന്‍ പറയുന്നത്. ഒരിടത്ത് എട്ട് പേരും മറ്റൊരിടത്ത് ആറ് പേരും കൊല്ലപ്പെട്ടുവത്രെ.

ടട്ടാ പാനി

ടട്ടാ പാനി

നിയന്ത്രണ രേഖയ്ക്കടുത്തുള്ള ടട്ടാ പാനി എന്ന സ്ഥലത്ത് എട്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടെന്നാണ് മറ്റൊരു വാദം. ദൃക്‌സാക്ഷികള്‍ പറഞ്ഞു എന്നാണ് മേജര്‍ ജനറല്‍ ഇജാസ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്.

പാക് സൈനികര്‍

പാക് സൈനികര്‍

രണ്ട് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അവര്‍ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ അത് സര്‍ജിക്കല്‍ സ്‌ട്രൈക്കിലാണെന്ന് സമ്മതിക്കാന്‍ അവര്‍ തയ്യാറല്ല. തങ്ങള്‍ക്ക് രണ്ട് പേര്‍ നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യക്ക് 14 പേരെ നഷ്ടപ്പെട്ടു എന്നാണ് അവര്‍ പറയുന്നത്.

ഇന്ത്യക്കെതിരെ

ഇന്ത്യക്കെതിരെ

നിയന്ത്രണ രേഖയില്‍ ഒരു പ്രകോപനവും ഇല്ലാതെ ഇന്ത്യ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പാകിസ്താന്റെ വാദം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇന്ത്യക്ക് നേരെ വെടിയുതിര്‍ത്തത് പാകിസ്താന്‍ പട്ടാളമായിരുന്നു.

 ജീവനോടെ പിടികൂടി

ജീവനോടെ പിടികൂടി

നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തിലെ ഒരാളെ ജീവനോടെ പിടികൂടിയെന്നും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. പക്ഷേ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്.

അബദ്ധത്തില്‍

അബദ്ധത്തില്‍

അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്ന സുരക്ഷാ സേന അംഗമാണ് പാകിസ്താന്റെ പിടിയിലായിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും ആക്രമണം നടത്തിയ കരസേന സ്‌പെഷ്യല്‍ ഫോഴ്‌സിലെ അംഗമേ അല്ല പിടിയിലായ സൈനികനെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

സ്‌പെഷ്യല്‍ ഫോഴ്‌സ്

സ്‌പെഷ്യല്‍ ഫോഴ്‌സ്

ഇന്ത്യന്‍ കരസേനയുടെ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങളാണ് നിയന്ത്രണ രേഖ മറികടന്ന് തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ഹെലികോപ്റ്ററില്‍ പോയി പാരച്യൂട്ടില്‍ ഇറങ്ങിയാണ് ആക്രമണം നടത്തിയത്.

എല്ലാം നുണ

എല്ലാം നുണ

ഇന്ത്യന്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നതില്‍ ഒരു സത്യവും ഇല്ലെന്ന് സൈന്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Indian Army on Thursday rejected as "false and baseless" reports in a section of Pakistani media that Indian soldiers were killed and one captured by Pakistani military in retaliatory fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X