കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് താരങ്ങളുടെ സിനിമാ റിലീസ്; തങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് ആര്‍മി

സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കണമെങ്കില്‍ 5 കോടിരൂപ ആര്‍മിക്ക് സംഭാവന ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) അറിയിച്ചിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാക്കിസ്ഥാന്‍ താരങ്ങള്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തങ്ങളെ വിഷയത്തില്‍ വലിച്ചിഴയ്ക്കരുതെന്ന് ഇന്ത്യന്‍ ആര്‍മി. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കണമെങ്കില്‍ 5 കോടിരൂപ ആര്‍മിക്ക് സംഭാവന ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) അറിയിച്ചിരുന്നു.

ഇന്ത്യന്‍ ആര്‍മി രാഷ്ട്രീയമില്ലാത്തതും മതേതരമായതുമാണ്. ആര്‍മിയെ ഇതുപോലുള്ള വിഷയത്തില്‍ വലിച്ചഴയ്ക്കരുത്. ആര്‍മിയുടെ കാര്യത്തില്‍ ആരെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും റിട്ടയര്‍ ചെയ്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ആര്‍മിക്ക് ഫണ്ടിനുവേണ്ടി മറ്റുള്ളവരോട് ചോദിക്കേണ്ട കാര്യമില്ലെന്ന് മുന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ബിഎസ് ജസ്വാള്‍ പറഞ്ഞു.

army

ആര്‍മിയിലേക്ക് ആരെക്കൊണ്ടെങ്കിലും നിര്‍ബന്ധിച്ച് ഫണ്ട് കൊടുപ്പിക്കേണ്ട കാര്യമില്ല. ഏതെങ്കിലും സിനിമാ നിര്‍മാതാവിന് ഫണ്ട് നല്‍കണമെങ്കില്‍ കൊടുക്കാം. അത് ഏത് ഇന്ത്യന്‍ പൗരനും നല്‍കുന്നതുപോലെതന്നെയാണ്. ഫണ്ട് കൊടുക്കാന്‍ ആരെങ്കിലും നിര്‍ബന്ധിക്കുകയോ ഏതെങ്കിലും രാഷ്ട്രീയ വിഷയമോ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീപാവലിക്ക് റിലീസ് ചെയ്യാനൊരുങ്ങുന്ന കരണ്‍ ജോഹറിന്റെ എ ദില്‍ ഹെ മുഷ്‌കില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദം. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാക്കിസ്ഥാന്‍ താരമാണ്. എന്നാല്‍, നിലവില്‍ ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷമുള്ളപ്പോള്‍ പാക് താരങ്ങളുടെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് എംഎന്‍എസ്സിന്റെ നിലപാട്.

English summary
Army uneasy with politics over KJo film, officers say forced donations not okay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X