കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പ്രസ്താവന: എ ഐ എം ഐ എം നേതാവ് അക്ബറുദ്ദിന് അറസ്റ്റ് വാറണ്ട്

  • By Siniya
Google Oneindia Malayalam News

കിഷന്‍ഗഞ്ച്: ബീഹാര്‍ ഇലക്ഷന്‍ റാലിയില്‍ വിവാദ പ്രസ്താവന നടത്തിയതിന് എ ഐ എം ഐ എം നേതാവ് അക്ബറുദ്ദീന്‍ ഒവ്വായ്‌സിക്ക് അറസ്റ്റ് വാറണ്ട്.തിങ്കളാഴ്ചയാണ് അക്ബറുദ്ദീനെതിരെ കൊച്ചധാമന്‍ പോലിസ് സൂപ്രണ്ട് രാജീവ് രഞ്ജന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.കൊഞ്ചാന നിയോജക മണ്ഡലത്തിലായിരുന്നു അക്ബറുദ്ദിന്‍ വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവന ബി ജെ പിയെ പ്രകോപ്പിക്കുന്ന തരത്തിലായിരുന്നു.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.വിദ്വേഷം,മതം, ജാതി, ഭാഷ,ദേശം എന്നിങ്ങനെ വിദ്വേഷ പരമായ രീതിയിലായിരുന്നു.

aimim


അക്ബറുദ്ദിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തു വിട്ടിട്ടല്ല.അക്ബറുദ്ദീന്‍ മോശമായ ഭാഷ ഉപയോഗിച്ചുവെന്നും എല്ലാ എം പിമാരെ കുറിച്ചും വിവാദ പരാമര്‍ശവും നടത്തിയിരുന്നു. ബി ജെ പിയെ പ്രകോപ്പിക്കുന്ന തരത്തിലും പ്രസംഗം നടത്തി.

തെലുങ്കാന ഹൈദരാബാദ് എം പിയായ അസുദ്ദിന്റെ സഹോദരനാണ് അക്ബറുദ്ദിന്‍. ഈ വിഷയം പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ഈ വിഷയുമായി ബന്ധപ്പെട്ട് തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും ഗുജറാത്തില്‍ 3000 ജനങ്ങള്‍ മരിച്ചപ്പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്നയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Controversial All India Majlis-e-Ittehad-ul Muslimeen (AIMIM) legislator Akbaruddin Owaisi faces arrest in connection with a case registered against him for allegedly making an inflammatory speech at an election rally here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X