കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധനത്തിനെതിരെ ബിജെപി മുഖ്യമന്ത്രി...!! ബീഫ് കഴിക്കാതിരിക്കാന്‍ മനസ്സില്ല..!!

Google Oneindia Malayalam News

ഇറ്റാനഗര്‍: കന്നുകാലി കശാപ്പ് വിലക്കുന്നത് വഴി രാജ്യത്തെ പൗരന്റെ അടുക്കള വരെയെത്തിയ സംഘപരിവാര്‍ ഫാസിസത്തെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ച് ബിജെപിക്ക് ഭരണമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങള്‍ മാത്രമാണ്. എന്നാലിപ്പോള്‍ ഒരു ബിജെപി മുഖ്യമന്ത്രി തന്നെ ബീഫ് നിരോധനത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് കേന്ദ്രത്തിന്റെ തീരുമാനത്തിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ബീഫ് കഴിക്കുന്നവരാണ് എന്നതാണ് കേന്ദ്രതീരുമാനത്തെ എതിര്‍ക്കാനുള്ള കാരണം.

താനും ബീഫ് കഴിക്കുന്നയാളാണ് എന്ന് പേമ പറയുന്നു.അരുണാചല്‍ പ്രദേശ് അടക്കം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെയെല്ലാം പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ബീഫ്. അരുണാചല്‍ സര്‍ക്കാര്‍ ബീഫ് നിരോധനത്തെ പിന്തുണയ്ക്കില്ലെന്നും പേമ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി മനസ്സിലാക്കണം.

bjp

വിജ്ഞാപനം പിന്‍വലിക്കാനും കേന്ദ്രം തയ്യാറാകണമെന്നും പേമ ആവശ്യപ്പെട്ടു. നേരത്തെ മേഘാലയയിലെ ബിജെപി ഘടകവും കേന്ദ്ര തീരുമാനത്തിന് എതിരെ രംഗത്ത് വന്നിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനം തന്നെ കേന്ദ്ര തീരുമാനത്തെ എതിര്‍ക്കുന്നത് സര്‍ക്കാരിന്‍ വന്‍ തിരിച്ചടിയാണ്.

English summary
Arunachal Pradesh Chief Minister and BJP leader Pema Khandu opposed centre's decision to ban the sale of cattle for slaughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X