കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ രാജിവെക്കാന്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിയെ തുടര്‍ന്നാണ് ഇത്. ദില്ലി മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനവും കെജ്രിവാള്‍ സൂക്ഷിക്കുന്നതിലാണ് എ എ പിയിലെ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചത്.

വ്യാഴാഴ്ച നടന്ന ദേശീയ സമിതിയിലാണ് കെജ്രിവാള്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ കെജ്രിവാള്‍ കണ്‍വീനര്‍ സ്ഥാനം വിടുന്നതിനോട് പാര്‍ട്ടി അംഗങ്ങള്‍ അനുകൂല നിലപാടല്ല എടുത്തത്. ഇത് സംബന്ധിച്ച് കത്ത് കൈമാറിയ കെജ്രിവാള്‍ ഫോണിലൂടെയും നേതാക്കളെ തന്റെ തിരുമാനം അറിയിച്ചു.

എതിര്‍ത്തവരില്‍ പ്രശാന്ത് ഭൂഷണും യാദവും

എതിര്‍ത്തവരില്‍ പ്രശാന്ത് ഭൂഷണും യാദവും

പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അടക്കമുള്ള നേതാക്കള്‍ കെജ്രിവാള്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നതിനെ എതിര്‍ത്തു.

തുടക്കം മുതല്‍ കണ്‍വീനര്‍

തുടക്കം മുതല്‍ കണ്‍വീനര്‍

ആം ആദ്മി പാര്‍ട്ടി സ്ഥാപിച്ചത് മുതല്‍ അരവിന്ദ് കെജ്രിവാളാണ് പാര്‍ട്ടിയുടെ കണ്‍വീനര്‍.

മുഖ്യമന്ത്രിയും കെജ്രിവാള്‍

മുഖ്യമന്ത്രിയും കെജ്രിവാള്‍

2014 ല്‍ പാര്‍ട്ടി ദില്ലിയില്‍ മന്ത്രിസഭ രൂപീകരിച്ചപ്പോഴും കെജ്രിവാളായിരുന്നു മുഖ്യമന്ത്രി.

എന്താണ് ആപ്പ്

എന്താണ് ആപ്പ്

അരവിന്ദ് എലോണ്‍ പാര്‍ട്ടി എന്നാണ് എതിരാളികള്‍ ആം ആദ്മി പാര്‍ട്ടിയെ വിളിക്കുന്നത്.

രാജികള്‍ക്കും കാരണം

രാജികള്‍ക്കും കാരണം

കെജ്രിവാളിന്റെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കുന്നത് എന്നാരോപിച്ച് ഷാസിയ ഇല്‍മി, വിനോദ് കുമാര്‍ ബിന്നി തുടങ്ങിയ നേതാക്കള്‍ ആപ്പ് വിട്ടുപോയിരുന്നു.

കലഹം തുടങ്ങി

കലഹം തുടങ്ങി

ദില്ലിയില്‍ ഭരണം കിട്ടിയതിന് പിന്നാലെ ആപ്പില്‍ പ്രതിസന്ധിയും തുടങ്ങി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പൊളിറ്റിക്കള്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.

English summary
Aam Aadmi Party chief Arvind Kejriwal had tendered his resignation as party's national convener in the National Executive meeting held on Thursday, party sources said, a move which was vehemently opposed by members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X