കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്കെതിരേ പടയൊരുക്കം; തിരഞ്ഞെടുപ്പുകളില്‍ എല്ലാം തോല്‍വി, ഇതു പറ്റില്ല!!

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ് പൊതുവേ പുറത്തുപറയുന്നതെങ്കിലും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേണ്ടത്ര പോര എന്ന നിലപാടാണ് പ്രധാന നേതാക്കള്‍ക്കുള്ളത്‌

  • By Ashif
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മഹാരാഷ്ട്രയിലും ഒഡീഷയിലും കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ നീക്കത്തിന് കളമൊരുങ്ങുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവുന്നില്ലെന്നും മോശം പ്രതിഛായയാണ് ഇപ്പോഴുള്ളതെന്നുമാണ് വിമര്‍ശനം.

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും സാമ്പത്തിക പരാധീനതയുമാണ് ഔദ്യോഗികമായി പുറത്തുപറയുന്നതെങ്കിലും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേണ്ടത്ര പോര എന്ന നിലപാടാണ് പ്രധാന നേതാക്കള്‍ക്കുള്ളതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി അനാരോഗ്യം കാരണം പൊതുരംഗത്ത് സജീവമല്ലെങ്കിലും അവര്‍ എല്ലാത്തിനും മുന്നില്‍ നിര്‍ത്തുന്നത് മകന്‍ രാഹുലിനെയാണ്. എന്നാല്‍ പാര്‍ട്ടിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ രാഹുലിന് ആവുന്നില്ലെന്നാണ് ആക്ഷേപം.

മാര്‍ച്ച് 11ന് ശേഷം പൊട്ടിത്തെറി

നിലവില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടങ്ങളിലെ ഫലം വരുന്നത് മാര്‍ച്ച് 11നാണ്. അതിന് ശേഷം രാഹുലിനെതിരേ പരസ്യമായി രംഗത്തുവരാനാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം.

രാഹുല്‍ വേണ്ടത്ര പോര

നിലവില്‍ രാഹുല്‍ സ്വീകരിക്കുന്ന പല നിലപാടുകളിലും മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടത്ര താല്‍പര്യമില്ല. രാഹുലിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിയില്‍ ആര്‍ക്കാണ് ഇനി സാധിക്കുക എന്നും അവര്‍ ചോദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുല്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് വേണ്ടത്ര പഞ്ചില്ലെന്നും നേതാക്കള്‍ പരാതിപ്പെടുന്നു.

രാഹുലിന്റെ വരവും നീക്കങ്ങളും

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെത് ചരിത്രത്തിലെ മോശം പ്രകടനമായിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ദേശീയ നേതൃത്വത്തിലെത്തിയതും പാര്‍ട്ടിയുടെ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതും. എന്നാല്‍ ഒരു നീക്കങ്ങളും വിജയം കാണുന്നില്ലെന്ന് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നു.

ബിജെപിയുടെ മുന്നേറ്റം

കഴിഞ്ഞ ഓരോ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് തിരിച്ചടിയാണ് നേരിട്ടത്. ഒടുവില്‍ പ്രാദേശിക ഭരണകൂടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലും പാര്‍ട്ടി ഏറെ പിന്തള്ളപ്പെട്ടു. ഒഡീഷയില്‍ രണ്ടാം സ്ഥാനത്തായിരുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി. ബിജെപി വന്‍ മുന്നേറ്റമാണ് ഇവിടെ കാഴ്ചവച്ചത്. ഈ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെതിരേ രംഗത്തുവരുന്നത്.

പ്രിയങ്കാ ഗാന്ധി മുന്നോട്ട് വരണം

നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച് ഒരു പദ്ധതിയും രാഹുല്‍ ഗാന്ധിക്കില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. രാഹുല്‍ നടത്തുന്ന ശ്രമങ്ങളൊന്നും വിജയം കാണുന്നില്ല. പാര്‍ട്ടി നേതൃത്വത്തിലെ അഴിച്ചുപണി ഏറെ കാലത്തിന് ശേഷവും നടക്കുന്നില്ല. രാഹുലിന് ശക്തമായ പിന്തുണ നല്‍കി സഹോദരി പ്രിയങ്കാ ഗാന്ധി മുന്നോട്ട് വരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

തിരിച്ചടിക്കുമോ തിരഞ്ഞെടുപ്പ് ഫലം

അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന്റെ ഫലം മാര്‍ച്ച് 11ന് പ്രഖ്യാപിക്കും. യുപിയിലും ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഹുലിന്റെ രാഷ്ട്രീയ ഭാവിക്കേല്‍ക്കുന്ന കനത്ത തിരിച്ചടിയാവുമത്.

English summary
The knives are out in the Congress party after it suffered another electoral debacle in the local elections of Maharashtra and Odisha. Officially, the party blames infighting and the lack of financial resources for its poor performance. However, senior leaders within the Congress party have now begun to question the abilities of party vice president Rahul Gandhi - albeit in hushed voices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X