കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിച്ചാല്‍ കടുത്ത നടപടി, പരസ്യമിങ്ങനെ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: സ്‌നേഹിക്കുന്നവരുടെ ദിനമാണ് വാലന്റൈന്‍സ് ഡേ. പ്രണയത്തിനായി ജീവത്യാഗം ചെയ്യേണ്ടിവന്ന വാലന്റൈന്‍ എന്ന പുരോഹിതന്റെ രക്തസാക്ഷിദിനമാണ് ലോകം പ്രണയദിനമായി ആഘോഷിക്കുന്നത്. വര്‍ഷങ്ങളായി ആഘോഷിച്ചുവരുന്ന ദിനമാണ് വാലന്റൈന്‍സ് ഡേ. എന്നാല്‍, വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിക്കേണ്ടെന്നാണ് ആശാറാം ബാപ്പു പറയുന്നത്.

വാലന്റൈന്‍സ് ദിനം ഇനി മുതല്‍ മാതാപിതാക്കളുടെ ദിനമായി ആചരിക്കണം. ഈ ദിനത്തില്‍ സ്വന്തം മാതാപിതാക്കളെ ആദരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു കൊണ്ടാണ് ആശാറാം രംഗത്തെത്തിയത്. കമിതാക്കള്‍ പ്രണയനിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് പറയുന്നത്. ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പറയുന്നു. ഇതിനോടകം ആശാറാം ബാപ്പുവിന്റെ പോസ്റ്ററുകളും ദില്ലിയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

പ്രണയം വേണ്ട

പ്രണയം വേണ്ട

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിക്കേണ്ടെന്നാണ് ആശാറാം ബാപ്പു പറയുന്നത്. കമിതാക്കള്‍ പ്രണയനിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

മാതാപിതാക്കളെ ആദരിക്കണം

മാതാപിതാക്കളെ ആദരിക്കണം

വാലന്റൈന്‍സ് ദിനം ഇനി മുതല്‍ മാതാപിതാക്കളുടെ ദിനമായി ആചരിക്കണം. ഈ ദിനത്തില്‍ സ്വന്തം മാതാപിതാക്കളെ ആദരിക്കുകയാണ് വേണ്ടതെന്ന് ആശാറാം പറയുന്നു.

പോസ്റ്ററുകള്‍ നിരന്നു

പോസ്റ്ററുകള്‍ നിരന്നു

വാലന്റൈന്‍സ് ദിനത്തില്‍ മാതാപിതാക്കളെ ആദരിക്കണമെന്ന് പറഞ്ഞു കൊണ്ട് ദില്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ബാപ്പുവിന്റെ നേതൃത്വത്തിലുള്ള സംഘടന ദില്ലി മെട്രോയില്‍ പരസ്യങ്ങള്‍ പതിപ്പിച്ചു കഴിഞ്ഞു.

മാതൃപിതൃ പൂജന്‍ ദിവസ്

മാതൃപിതൃ പൂജന്‍ ദിവസ്

വാലന്റൈന്‍സ് ഡേ മാതൃപിതൃ പൂജന്‍ ദിവസമായി ആചരിക്കണമെന്നാണ് ബാപ്പു പറയുന്നത്. മാതാപിതാക്കളെ ആരാധിക്കുന്നതിന്റെയും കമിതാക്കള്‍ ആലിംഗനം ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.

കടുത്ത നടപടി

കടുത്ത നടപടി

കമിതാക്കള്‍ ഇത്തവണ വാലന്റൈന്‍സ് ഡേ ആഘോഷിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും പറയുന്നുണ്ട്. ആശാറാം ബാപ്പുവിന്റെ ഫോട്ടോ പതിച്ചുള്ള പോസ്റ്ററാണ് നിരന്നത്. വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നാണ് പറയുന്നത്.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Worship parents on Feb 14, reject Valentine's Day: Asaram Bapu's ads in the Delhi Metro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X