കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസാം വെള്ളത്തില്‍ താഴുന്നു, പത്തുലക്ഷം പേര്‍ വെള്ളപ്പൊക്ക ഭീതിയില്‍

  • By Sruthi K M
Google Oneindia Malayalam News

ഗുവാഹത്തി: ആസാം വെള്ളത്തില്‍ താണുക്കൊണ്ടിരിക്കുകയാണ്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം പതിമൂന്നായി. പത്തുലക്ഷത്തോളം പേര്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. വൊള്ളപ്പൊക്കം ഇതുവരെയായിട്ടും താഴുന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആസാമിലെ ജനങ്ങളുടെ അവസ്ഥ പരിതാപകരം തന്നെ. രണ്ടായിരത്തോളം വില്ലേജുകളാണ് വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത്.

ബോട്ടുകളും തോണികളും ഉപയോഗിച്ചാണ് ഇവിടെയുള്ളവര്‍ ഇപ്പോള്‍ ഒരിടത്തുനിന്നു മറ്റിടത്തേക്ക് യാത്ര ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി പെയ്യുന്ന മഴയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. വ്യാഴാഴ്ച മാത്രമായി നാല് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം വൊള്ളപ്പൊക്കത്തില്‍ മാത്രമായി 29 ജീവനുകളാണ് പൊലിഞ്ഞത്.

assam

20 ഓളം ജില്ലകളെ വൊള്ളപ്പൊക്കം കാര്യമായി ബാധിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലുള്ളവര്‍ താല്‍ക്കാലിക അഭയമായി കണ്ടെത്തിയിരിക്കുന്നത് 90 കിലോമീറ്റര്‍ മാറിയുള്ള ബോര്‍പൂരി വില്ലേജാണ്. ടെന്റുകള്‍ കെട്ടിയാണ് ഇവര്‍ ഇവിടങ്ങളില്‍ താമസിക്കുന്നത്.

flood

ഒട്ടേറെ വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. ഗ്രാമങ്ങളിലുള്ളവര്‍ സുരക്ഷിതമായ ഇടങ്ങളില്‍ എത്തിപ്പെടാനുള്ള പരിശ്രമത്തിലാണ്. ചങ്ങാടങ്ങള്‍, തോണി തുടങ്ങിയ മാര്‍ഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. വൊള്ളപ്പൊക്കം മൂലം 18 ഓളം റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.

English summary
Flood situation in Assam worsens, at least 13 dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X