കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചമ്പല്‍ റാണി ഫൂലന്‍ദേവിയുടെ കുടുംബം പട്ടിണിയില്‍; സഹോദരിയുടെ വരുമാനം 400 രൂപ, എന്തൊരു ദുരന്തം

ആരെങ്കലും കൊടുക്കുന്ന നാണയ തുട്ട് പോലും കണ്ണീരോടെയാണ് ഫൂലന്‍ ദേവിയുടെ അമ്മ മുല ദേവി സ്വീകരിക്കുന്നത്. രാഷ്ട്രീയ നേതാക്കളിലുള്ള വിശ്വാസ്യതയും അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: ഒരു കാലത്ത് ചമ്പല്‍ കാടുകളില്‍ റാണിയായി മേഖല ഭരിച്ച ഫൂലന്‍ ദേവി എന്ന വനിതയുടെ കഥ ഒരുപാട് കേട്ടതാണ്. ആയുധം താഴെ വച്ച് അവര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയതും. പിന്നീട് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് പിടഞ്ഞു മരിക്കുന്നത് വരെ ഫൂലന്‍ ദേവിയുടെ കുടുംബത്തെ എല്ലാവരും ആദരവോടെയാണ് കണ്ടിരുന്നത്.

എന്നാല്‍ ഇന്ന് ആ സ്ഥിതിയൊക്കെ മാറി. ഫൂലന്‍ദേവിയുടെ കുടുംബം ഇന്ന് കൊടുംപട്ടിണിയിലാണെന്നാണ് വാര്‍ത്ത. അവര്‍ക്ക് ആരെങ്കലും കൊടുക്കുന്ന നാണയ തുട്ട് പോലും കണ്ണീരോടെയാണ് ഫൂലന്‍ ദേവിയുടെ അമ്മ മുല ദേവി സ്വീകരിക്കുന്നത്. രാഷ്ട്രീയ നേതാക്കളിലുള്ള വിശ്വാസ്യതയും അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

ചോര്‍ന്നൊലിക്കുന്ന വീട്

പോലിസ് വേഷം ധരിച്ചവരെ മുല ദേവി കണ്ടിട്ട് വര്‍ഷങ്ങളായി. പ്ലാസ്റ്റിക് ഷീറ്റുകളും തുണികളും കൊണ്ട് മറച്ച ചെറിയ വീട്ടില്‍ ഇന്ന് മറ്റൊരു മകള്‍ രാംകാലിക്കൊപ്പമാണ് അവര്‍ താമസിക്കുന്നത്. പഴയ പ്രതാപ കാലത്തെ കുറിച്ച് മാത്രം കേട്ടവര്‍ ഇന്നത്തെ മുല ദേവിയുടെ അവസ്ഥ വിശ്വസിക്കണമെന്നില്ല.

ആളുകള്‍ എഴുന്നേറ്റ് നിന്ന കാലം

ഫൂലന്‍ ദേവി ചമ്പല്‍കാടുകളില്‍ വിലസിയിരുന്ന 1980കളില്‍ മുല ദേവിയെ കാണുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നിന്നു ബഹുമാനിക്കുകമായിരുന്നു. നിരവധി പേരാണ് പ്രയാസങ്ങള്‍ പറഞ്ഞു ഇവരുടെ അടുത്തെത്തിയിരുന്നത്. ഭക്ഷണത്തിനും വസ്ത്രത്തിനും യാതൊരു ബുദ്ധിമുട്ടും അന്ന് നേരിട്ടിരുന്നില്ല. അതൊക്കെ ഇന്ന് മുല ദേവിക്ക് ഓര്‍മകളാണ്.

സര്‍വേ പുറംലോകമറിയിച്ചു

അടുത്തിടെ ഇവര്‍ താമസിക്കുന്ന മേഖലയില്‍ ഒരു സര്‍ക്കാരിതര സംഘടന വരള്‍ച്ച സംബന്ധിച്ച് സര്‍വേ നടത്തിയിരുന്നു. ഫൂലന്‍ദേവിയുടെ ഇളയ സഹോദരി രാംകാലിയും അമ്മ മുല ദേവിയും മരണത്തിന്റെ വക്കിലാണെന്ന് അന്നാണ് ബോധ്യമായത്. ഭക്ഷണം കഴിക്കാതെ ദിവസങ്ങള്‍ തള്ളിനീക്കുന്ന ഈ കുടുംബത്തിന്റെ വാര്‍ത്ത ഇന്ന് ആരെയും ഞെട്ടിക്കും.

ഇന്നത്തെ അവസ്ഥ ആരും വിശ്വസിക്കില്ല

തങ്ങള്‍ അവരെ സന്ദര്‍ശിച്ചപ്പോള്‍ 250 ഗ്രാം വലിയ ഉള്ളിയും കുറച്ച് ധാന്യവും മാത്രമാണ് മുല ദേവിയുടെ കൈവശമുള്ളതെന്ന് ബോധ്യപ്പെട്ടുവെന്ന് ബുദ്ധേല്‍ഖന്ത് ദളിത് അധികാര്‍ മഞ്ചിന്റെ കണ്‍വീനര്‍ കുല്‍ദീപ് ബൗദ്ധ് പറയുന്നു. 17 വര്‍ഷം മുമ്പ് പാര്‍ലമെന്റ് അംഗമായിരുന്ന വ്യക്തിയുടെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ ആരും വിശ്വസിക്കില്ല.

400 രൂപകൊണ്ട് എങ്ങനെ ജീവിക്കും

ശേഖര്‍പൂര്‍ ഗുധ ഗ്രാമത്തിലാണ് മുല ദേവിയുടെ താമസം. അവിടെ നിന്നു തന്നെയാണ് ഫൂലന്‍ ദേവിയുടെയും വളര്‍ച്ച തുടങ്ങിയതും. ജാതിവിവേചനം മൂലം തോക്കെടുത്ത, ഉന്നത ജാതിക്കാരായ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട 22 പേരെ വെടിവച്ച് കൊന്ന, കഥകള്‍ നിരവധിയാണ് ഫൂലനെ കുറിച്ച്. ഇന്ന് ഈ കുടുംബത്തിന്റെ ഏക ആശ്രയം തൊഴിലുറപ്പ് പദ്ധതി വഴി മാസത്തില്‍ രാംകാലിക്ക് കിട്ടുന്ന 400 രൂപയാണ്.

തിരഞ്ഞെടുപ്പ് അടുത്താല്‍ വരും

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് നേതാക്കള്‍ തങ്ങളെ കാണാനെത്തുന്നതെന്ന് രാംകാലി പറയുന്നു. നേതാക്കള്‍ തന്നെ സ്റ്റേജിലിരുത്തും. 200 രൂപ തരും. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷമായി അത്തരത്തിലെത്തുന്ന ഒരു നേതാവിനെയും ഞാന്‍ അടുപ്പിക്കാറില്ലെന്ന് രാംകാലി പറയുന്നു. നൂറ് രൂപക്ക് വേണ്ടി ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് പിന്നാലെ പോവാതിക്കുന്നതാണ് നല്ലതെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു.

 ഫൂലന്‍ ദേവിയുടെ മാറ്റം

1983ലാണ് ഫൂലന്‍ദേവി കീഴടങ്ങിയത്. 48 കേസുകള്‍ അവര്‍ക്കെതിരേയുണ്ടായിരുന്നു. മുലായം സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാ കേസും ഒഴിവാക്കി. 1994ല്‍ ജയില്‍ മോചിതയായ ഫൂലന്‍ ദേവി രണ്ടു വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങി. സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ മിര്‍സാപൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ വീണ്ടു തിരഞ്ഞെടുക്കപ്പെട്ട അവര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് 2001 ജൂലൈ 25ന് ദില്ലിയിലെ വസതിക്ക് പുറത്തുവച്ച് വെടിയേറ്റ് മരിച്ചു.

മുല ദേവിയുടെ കഷ്ടകാലം തുടങ്ങി

ഫൂലന്‍ കൊല്ലപ്പെട്ടതോടെ മുല ദേവിയുടെയും രാംകാലിയുടെയും കഷ്ടകാലം തുടങ്ങി. ഇവരുടെ ഭൂമിയെല്ലാം പലരും കൈവശപ്പെടുത്തി. കൃഷി ഭൂമിയും ഗാസിയാബാദില്‍ വീടും പെട്രോള്‍ പമ്പുമെല്ലാം അവര്‍ക്കുണ്ടായിരുന്നു. രാംകാലിയെ രാഷ്ട്രീയത്തിലിറക്കാമെന്ന് മുലായം പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ്

ജലാവുന്‍ ജില്ലയിലെ കല്‍പി നിയമസഭാ മണ്ഡലത്തിലാണ് ഫൂലന്‍ദേവിയുടെ ഗ്രാമം. ഭൂമി തിരിച്ചുകിട്ടുന്നതിന് കേസ് നടത്തുകയാണ് മുല ദേവി. എന്നാല്‍ കേസ് നടത്താനുള്ള പണമൊന്നും അവര്‍ക്കില്ല. അതുകൊണ്ട് തന്നെ ഭൂമി നഷ്ടപ്പെടുമെന്നാണ് മുല ദേവി കരുതുന്നത്. കേസ് നടത്താനുള്ള എല്ലാ സഹായവും തങ്ങള്‍ നല്‍കുന്നുണ്ടെന്ന് ബിഎസ്പി സ്ഥാനാര്‍ഥി കൂടിയായ ചോട്ടി സിങ് പറയുന്നു.

English summary
Mula Devi hasn't met anyone wearing "suit-boot" in years. And when the visitor gives the 70-year-old Rs 200 after she says she hasn't eaten properly in days, her eyes well up. She quietly shuffles inside her hut, which is bandaged into standing up with bits of cloth and plastic, puts the money in a tin box and sends a prayer heavenwards.No one these days believes Mula Devi is 'Bandit Queen' Phoolan Devi's mother. When Phoolan lived and ruled in Chambal in the early 1980, people around these parts would greet Mula Devi whenever she ventured out. There would be a stream of visitors. There was food and clothes. She is left only with rags and memories now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X