കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിക്കുക, എടിഎമ്മുകള്‍ നിങ്ങളെ 'ചതിക്കും', 2000ത്തിന്റെ നോട്ട് പിന്‍വലിച്ചു, ലഭിച്ചത്!!!

എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് സ്കാന്‍ ചെയ്ത നോട്ട് ലഭിച്ചത്

  • By Manu
Google Oneindia Malayalam News

ഷഹ്ജന്‍പൂര്‍: എടിഎമ്മുകള്‍ വഴി വ്യാജ നോട്ടുകള്‍ പ്രചരിക്കുന്നത് രാജ്യത്തു വ്യാപകമാവുന്നതായി പുതിയ സംഭവം അടിവരയിടുന്നു. ഉത്തര്‍പ്രദേശിലെ ഷഹ്ജന്‍പൂരിലുള്ള എടിഎമ്മില്‍ നിന്ന് 2000ത്തിന്റെ നോട്ട് പിന്‍വലിച്ചയാള്‍ക്കാണ് ദുരനുഭവം നേരിട്ടത്.

എടിഎമ്മില്‍ നിന്നു ലഭിച്ചത്

2000 രൂപയുടെ നോട്ട് പിന്‍വലിച്ചയാള്‍ക്കു ലഭിച്ചത് യഥാര്‍ഥ കറന്‍സിയുടെ സ്‌കാന്‍ ചെയ്ത കോപ്പിയാണ്. ഇതിനെക്കുറിച്ച് ഇയാള്‍ ബാങ്കില്‍ പരാതിയുമായി എത്തിയപ്പോള്‍ അവര്‍ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് വാദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

വഞ്ചിക്കപ്പെട്ടത് ജ്വല്ലറിയുടമ

ജ്വല്ലറി ഉടമയായ അരവിന്ദ് ഗുപ്തയ്ക്കാണ് എടിഎമ്മില്‍ നിന്നു 2000ന്റെ സ്‌കാന്‍ ചെയ്ത നോട്ട് ലഭിച്ചത്. 10000 രൂപയാണ് ബാങ്കില്‍ നിന്നു പിന്‍വലിച്ചത്. 2000ത്തിന്റെ അഞ്ചു നോട്ടുകളായിരുന്നു ഇത്. ശ്രദ്ധിച്ചപ്പോഴാണ് ഒരു നോട്ട് കൃത്രിമമാണെന്നു മനസ്സിലായതെന്ന് ഗുപ്ത പറഞ്ഞു. തനിക്കു വ്യാജ നോട്ട് ലഭിച്ചത് എടിഎമ്മില്‍ ക്യൂവിലുണ്ടായിരുന്ന നാലു പേര്‍ കണ്ടിരുന്നതായും ഇയാള്‍ വ്യക്തമാക്കി.

ബാങ്കുകാര്‍ പറഞ്ഞത്

നോട്ടുമായി ബാങ്കിലെത്തി പരാതി പറഞ്ഞപ്പോള്‍ മോശം അനുഭവമാണ് ഉണ്ടായതെന്ന് ഗുപ്ത പറഞ്ഞു. ഇത്തരം നോട്ട് എടിഎമ്മിലൂടെ ഒരിക്കലും ലഭിക്കില്ലെന്ന് അവര്‍ വാദിച്ചു. മാനേജര്‍ അവധിയാണെന്നും തിങ്കളാഴ്ച വരണമെന്നും അവര്‍ ആവശ്യപ്പെട്ടതായി ഗുപ്ത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗുപ്ത ബാങ്കിലെത്തിയ മറ്റ് ആളുകളെ കൂട്ടുപിടിച്ച് പ്രതിഷേധിച്ചത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി.

പോലീസ് അന്വേഷിക്കും

എടിഎമ്മില്‍ നിന്നു വ്യാജ നോട്ട് ലഭിച്ചെന്ന് ഗുപ്തയില്‍ നിന്നു പരാതി ലഭിച്ചതായും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം, എടിഎമ്മില്‍ നിന്നു വ്യാജ നോട്ട് ലഭിക്കാനുള്ള സാധ്യത ബാങ്ക് മാനേജര്‍ തള്ളിക്കളഞ്ഞു.

ഇതു വ്യാപകം

എടിഎമ്മുകള്‍ വഴി 2000ത്തിന്റെ വ്യാജനോട്ടുകള്‍ ലഭിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമായല്ല. ദിവസങ്ങള്‍ക്കു മുമ്പ് ദില്ലിയിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് ഒരാള്‍ക്കു നിരവധി വ്യാജ നോട്ടുകള്‍ ലഭിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കു പകരം ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.

English summary
A State Bank of India ATM in Shahjahanpur was the centre of heated protests by residents after it allegedly dispensed a Rs 2,000 note that was a scanned copy of a genuine note.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X