കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ചതിന് ശേഷം ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ച് വിവരം പറഞ്ഞു? ആര് ആരെ വിളിച്ചു?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് ശേഷം അക്രമി സംഘത്തിലെ ഒരാള്‍ ആരെയോ ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് വിവരങ്ങള്‍ പറഞ്ഞതായി പോലീസിന് വിവരം ലഭിച്ചു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

എന്നാല്‍ വലിയ ക്രിമിനല്‍ ഗൂഢാലോചന ആക്രമണത്തിന് പിന്നിലുണ്ടെന്ന സൂചന തന്നെയാണ് നല്‍കുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പോലീസ് ഇതുവരെ പിടികൂടിയിട്ടുള്ളത്. ആദ്യം ഏഴ് പ്രതികളുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ആറ് പേരെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ.

സംഭവം നടന്നതിന് ശേഷം ആരാണ് ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത് എന്നത് നിര്‍ണായകമാണ്. അതിലും നിര്‍ണായകമാണ് ഫോണിന്റെ അങ്ങേത്തലയില്‍ ആരാണ് ഉണ്ടായിരുന്നത് എന്നകാര്യം.

ക്വട്ടേഷനെന്ന്

നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്നാണ് പള്‍സര്‍ സുനി തന്നെ പറഞ്ഞത് എന്നാണ് നടിയുടെ മൊഴിയിലുള്ളത്. ആദ്യം മുതലേ ഇത്തരം ഒരു സംശയം നിലനില്‍ക്കുന്നും ഉണ്ട്.

പണം തട്ടാന്‍ വേണ്ടി മാത്രം

ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നാണ് ഒടുവില്‍ പിടിയിലായ മണികണ്ഠന്‍ മൊഴി നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും പറയുന്നു.

എല്ലാം സുനിക്ക് മാത്രം അറിയാം

ഒരു ക്വട്ടേഷന്‍ ഉണ്ടെന്നല്ലാതെ മറ്റ് വിവരങ്ങള്‍ സുനി പങ്കുവച്ചിരുന്നില്ലെന്നും മണികണ്ഠന്‍ മൊഴി നല്‍കിയിട്ടുണ്ടത്രേ. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ കാറിലുള്ള നടി ആരാണെന്ന് പോലും അറിയില്ലായിരുന്നു എന്നാണത്രെ മണികണ്ഠന്‍ പറയുന്നത്.

ഉപദ്രവിച്ചിട്ടില്ല

കാറില്‍ വച്ച് താന്‍ നടിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും മണികണ്ഠന്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് പേരാണ് തന്നെ ഉപദ്രവിച്ചത് എന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്.

സുനിയുമായി തര്‍ക്കം

സംഭവം നടന്നതിന് ശേഷം സുനിയും മണികണ്ഠനും തമ്മില്‍ തര്‍ക്കമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഫലത്തിന്റെ കാര്യം പറഞ്ഞായിരുന്നു ഇത് എന്നാണ് മണികണ്ഠന്‍ മൊഴി നല്‍കിയിരിക്കുന്നത്.

പിരിഞ്ഞതിന് ശേഷം പിടിയിലായി

കോയമ്പത്തൂരിനും പാലക്കാടിനും ഇടയില്‍ വച്ചാണ് മണികണ്ഠനെ പോലീസ് പിടികൂടുന്നത്. അമ്പലപ്പുഴയില്‍ നിന്ന് മണികണ്ഠനും പള്‍സര്‍ സുനിയും ഒരുമിച്ചാണ് പാലക്കാടെത്തിയത് എന്നാണ് വിവരം. അവിടെ നിന്ന് രണ്ട് പേരും വേര്‍പിരിയുകയായിരുന്നു.

ആ ഫോണ്‍ കോള്‍ നിര്‍ണായകം

പള്‍സര്‍ സുനിയെ നിര്‍മാതാവ് ഫോണില്‍ വിളിച്ച സംഭവം നിര്‍ണായകമായിരുന്നു. സുനിയുടെ മൊബൈല്‍ ലൊക്കേഷന്‍ തിരിച്ചറിയാന്‍ ഇത് സഹായകമായി എന്നാണ് ഒരു വാദം.

കുടുങ്ങിയ കാര്യം അറിഞ്ഞത്

നടി പരാതിപ്പെടില്ലെന്ന ഉറപ്പിലായിരുന്നു ്അക്രമികള്‍. എന്നാല്‍ നിര്‍മാതാവ് ഫോണില്‍ വിളിച്ചതോടയാണ് തങ്ങള്‍ കുടുങ്ങിയ കാര്യം സുനിയും സംഘവും അറിഞ്ഞത് എന്നും ആക്ഷേപമുണ്ട്. ആ ഫോണ്‍ കോളാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

ചോദ്യം ചെയ്യല്‍ സിനിമ മേഖലയിലേക്കും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ മേഖലയിലുള്ളവരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നടി ആദ്യം ഓടിയെത്തിയത് സംവിധായകനും നടനും ആയ ലാലിന്റെ വീട്ടിലേക്കായിരുന്നു. ലാലിന്റെ മൊഴിയും രേഖപ്പെടുത്തും.

സുനിയെ കിട്ടുന്നത് നിര്‍ണായകം

പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ പിടികൂടുക എന്നത് തന്നെയാണ് ഇക്കാര്യത്തില്‍ ഏറ്റവും തന്ത്രപ്രധാനമായ കാര്യം. ക്വട്ടേഷനാണെങ്കില്‍ ആരാണ് പിന്നില്‍ എന്ന കാര്യം സുനിലിന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് നീട്ടിവച്ച സാഹചര്യത്തില്‍ സുനി കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Attack Against Actress: Police taking statement from Manikantan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X