കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികന് 22 വയസ് മാത്രം; മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി

  • By വരുണ്‍
Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്താന്‍ സൈന്യം പിടികൂടിയ ഇന്ത്യന്‍ സൈനികനെ രക്ഷപ്പെടുത്താനായി എല്ലാ ശ്രമങ്ങളും ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തന്നെ നേരിട്ട് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു കഴിഞ്ഞു. പാക് അധിനിവേശ കാശ്മീരിനടുത്ത് ജഡ് റൂട്ട് മേഖലയില്‍ നിന്നാണ് ഇന്ത്യന്‍ സൈനികന്‍ പാകിസ്താന്റെ കയ്യിലകപ്പെടുന്നത്.

അബദ്ധവശാല്‍ അതിര്‍ത്തി കടന്നാണ് ഇന്ത്യന്‍ സൈനികനെന്നാണ് വിവരം. എന്നാല്‍ ഇന്ത്യ പാകിസ്താന്‍ ബോര്‍ഡര്‍ അതിക്രമിച്ചെന്നും ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എവന്നാല്‍ നിയന്ത്രണ രേഖയിലുള്ള സൈനികര്‍ക്ക് ഒരു പോറല്‍പോലും സംഭവിച്ചിട്ടില്ലെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. പാകിസ്താന്റെ പിടിയിലുള്ളത് മഹാരാഷ്ട്രയില്‍ നിന്നുള്ള സൈനികനാണ്.

സൈനികന്‍

സൈനികന്‍

37 രാഷ്ട്രീയ റൈഫിള്‍സിലെ അംഗമാണ് പാകിസ്താന്റെ പിടിയിലായിരിക്കുന്ന ഇന്ത്യന്‍ സൈനികന്‍

ജന്മനാട്

ജന്മനാട്

മഹാരാഷ്ട്രയില്‍നിന്നുള്ള സൈനികന്‍ ചന്ദു ബാബുലാല്‍ ചൗഹാനാണ് പാക് സൈന്യത്തിന്റെ പിടിയിലുള്ളതെന്നാണ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

ചെറിയ പ്രായത്തില്‍

ചെറിയ പ്രായത്തില്‍

അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചു പിടികൂടിയ ചന്ദു ബാബുലാല്‍ ചൗഹാന് വെറും 22 വയസ് മാത്രമാണുള്ളത്.

അതിര്‍ത്തി ലംഘിച്ചു

അതിര്‍ത്തി ലംഘിച്ചു

ജന്ധ്‌റൂട്ട് മേഖലയില്‍നിന്നാണു ചന്ദു ബാബുലാലിനെ പാക് സൈന്യം പിടികൂടിയതെന്നും ഇദ്ദേഹത്തെ നികായലിലെ സൈനികാസ്ഥാനത്തു തടവിലാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ജീവനോടെയുണ്ട്

ജീവനോടെയുണ്ട്

അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്. സൈനിക നടപടിക്കു ശേഷം പോറല്‍പോലുമേല്‍ക്കാതെയാണു സൈനികര്‍ തിരിച്ചെത്തിയതെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

തിരികെയെത്തിക്കും

തിരികെയെത്തിക്കും

സൈനികനെ തിരികെ എത്തിക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. സൈനികരും പ്രദേശവാസികളും അബദ്ധത്തില്‍ അതിര്‍ത്തി ലംഘിക്കുന്ന സംഭവങ്ങളുണ്ടാകുമ്പോള്‍ ഇത്തരത്തില്‍ തിരികെ എത്തിക്കാറാണ് ചെയ്യാറ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Attempt to free Indian soldier in pak coustody says central Defense Minister Rajnath Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X